12:22am 30 September 2026
NEWS
വിമാന-കപ്പൽ ചരക്ക് നീക്കത്തിൽ ഖത്തർ ഒന്നാമത്; ലോകബാങ്കിന്റെ ലോജിസ്റ്റിക്സ് പെർഫോമൻസ് സൂചികയിൽ മുന്നേറ്റം
29/09/2026  02:50 PM IST
nila
വിമാന-കപ്പൽ ചരക്ക് നീക്കത്തിൽ ഖത്തർ ഒന്നാമത്; ലോകബാങ്കിന്റെ ലോജിസ്റ്റിക്സ് പെർഫോമൻസ് സൂചികയിൽ മുന്നേറ്റം

ദോഹ: വിമാന, കപ്പൽ മാർഗ്ഗങ്ങളിലൂടെയുള്ള ചരക്കുകളുടെ (ആകാശ-സമുദ്ര ചരക്ക് ഇറക്കുമതി) അതിവേഗ പരിശോധനയിലും ക്ലിയറൻസിലും പശ്ചിമേഷ്യൻ മേഖലയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ഖത്തർ. ലോകബാങ്കിന്റെ ഏറ്റവും പുതിയ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സ് (LPI 2.0) റിപ്പോർട്ടിലാണ് ഖത്തറിന്റെ ഈ ചരിത്ര നേട്ടം.നേരിട്ടുള്ള വിമാന-പോസ്റ്റൽ ഗതാഗത കണക്റ്റിവിറ്റിയുടെ കാര്യത്തിൽ മേഖലയിലെ ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നായി ഖത്തർ ഇടംപിടിച്ചു.ചരക്കുകൾ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും കിടക്കുന്ന സമയം (Dwell Time) കുറയ്ക്കാനും, പ്രവർത്തനച്ചെലവുകൾ ലാഭിക്കാനും ഈ നേട്ടം സഹായിക്കും.സാമ്പ്രദായിക സർവേകൾക്ക് പകരം പ്രായോഗിക പ്രവർത്തന ഡാറ്റകളെ (Operational Data) ആധാരമാക്കിയാണ് ലോകബാങ്ക് ഇത്തവണത്തെ സൂചിക തയ്യാറാക്കിയത്.
​ആഗോള വ്യാപാര-ലോജിസ്റ്റിക്സ് ഹബ്ബെന്ന നിലയിൽ രാജ്യത്തിന്റെ പദവി കൂടുതൽ ദൃഢമാക്കാനും, അന്താരാഷ്ട്ര നിക്ഷേപകരെ ഖത്തറിലേക്ക് ആകർഷിക്കാനും ഈ പുരോഗതി വഴിതുറക്കുമെന്ന് നാഷണൽ പ്ലാനിംഗ് കൗൺസിൽ വ്യക്തമാക്കി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും ഹമദ് പോർട്ടിന്റെയും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളാണ് ഈ തിളക്കമാർന്ന നേട്ടത്തിന് അടിത്തറയായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img