01:42pm 11 November 2026
NEWS
ഖത്തർ റെയിലിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം :ഗ്ലോബൽ ലൈറ്റ് റെയിൽ അവാർഡിൽ ഉജ്ജ്വല നേട്ടം
07/10/2025  08:52 PM IST
nila
ഖത്തർ റെയിലിന് വീണ്ടും  അന്താരാഷ്ട്ര അംഗീകാരം :ഗ്ലോബൽ ലൈറ്റ് റെയിൽ അവാർഡിൽ ഉജ്ജ്വല നേട്ടം

ദോഹ: ഖത്തർ റെയിൽവേ കമ്പനി (Qatar Rail), 2025-ലെ ഗ്ലോബൽ ലൈറ്റ് റെയിൽ അവാർഡ്സിൽ ‘വേൾഡ്‌വൈഡ് ഓപ്പറേറ്റർ ഓഫ് ദ ഇയർ’ വിഭാഗത്തിൽ ‘Highly Commended Award’ നേടി. തുടർച്ചയായി രണ്ടാം വർഷമാണ് ഈ അന്താരാഷ്ട്ര അംഗീകാരം ഖത്തർ റെയിലിന് ലഭിക്കുന്നത്.
ഗ്ലോബൽ ലൈറ്റ് റെയിൽ അവാർഡ്സ്, Tramways and Urban Transit മാസികയുടെ ആഭിമുഖ്യത്തിൽ വർഷംതോറും സംഘടിപ്പിക്കുന്ന ലോകപ്രശസ്തമായ അവാർഡ്‌ പരിപാടിയാണ്. റെയിൽവേ സംവിധാനങ്ങളുടെ നവീകരണത്തെയും ഉന്നത നിലവാരത്തെയും ആഘോഷിക്കുന്നതാണ് ഈ പുരസ്കാരം.
ലണ്ടനിൽ നടന്ന അവാർഡ് ചടങ്ങിൽ ലോകമെമ്പാടുമുള്ള പ്രമുഖ ലൈറ്റ് റെയിൽ ഓപ്പറേഷൻ, മെയിന്റനൻസ്, മാനേജ്മെന്റ് സ്ഥാപനങ്ങൾ പങ്കെടുത്തു. ഖത്തർ റെയിലിന്റെ സീനിയർ മാനേജ്മെന്റ് പ്രതിനിധികൾ അവാർഡ് സ്വീകരിച്ചു.
ഈ നേട്ടം ഖത്തർ റെയിലിന്റെ ലോകോത്തര നിലവാരമുള്ള, പരിസ്ഥിതി സൗഹൃദമായ ഗതാഗത സേവനങ്ങളോടുള്ള പ്രതിബദ്ധതയുടെയും, പ്രാദേശികവും ആഗോളവുമായ തലങ്ങളിൽ ഒരു മുൻനിര റെയിൽ ഓപ്പറേറ്റർ എന്ന നിലയിലുള്ള സ്ഥാനമുറപ്പിക്കുന്നതിന്റെയും തെളിവാണെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
ഈ അവാർഡ് ദോഹ മെട്രോയും ലുസൈൽ ട്രാമും ഉൾപ്പെടുന്ന ഖത്തർ റെയിൽ നെറ്റ്‌വർക്കുകളുടെ മികവിന്റെയും, ദോഹയിലും ലുസൈലിലുമുള്ള സ്ഥിരതയാർന്ന നഗരഗതാഗത വികസനത്തിൽ ഇവ നൽകിയ സംഭാവനയുടെയും തെളിവാണെന്ന്ഖത്തർ റെയിലിന്റെ സർവീസ് ഡെലിവറി ചീഫ് എഞ്ചിനിയർ അബ്ദുല്ല സൈഫ് അൽ സുലൈതിപറഞ്ഞു.
കമ്പനി, ഗതാഗത മേഖലയിൽ സംയോജിതവും സുസ്ഥിരവുമായ പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിൽ നടത്തുന്ന ശ്രമങ്ങൾക്കും, സുരക്ഷ, സേവന നിലവാരം, പ്രവർത്തനക്ഷമത, ഉപഭോക്തൃ സംതൃപ്തി എന്നിവയിലുണ്ടാക്കിയ പുരോഗതിക്കും ഈ അംഗീകാരം ലഭിച്ചതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2019 മെയ് മാസത്തിൽ ആരംഭിച്ച ദോഹ മെട്രോയിലൂടെ ഇതുവരെ 250 ദശലക്ഷത്തിലധികം യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിക്കാൻ കഴിഞ്ഞു. ലുസൈൽ ട്രാം 2022 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ചതിനുശേഷം 10 ദശലക്ഷത്തിലധികംപേരാണ് യാത്രചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img