07:08pm 11 November 2026
NEWS
പ്രാദേശിക പ്രതിഭകൾക്ക് പ്രോത്സാഹനവുമായി 'ഖത്തർ റെയിൽ ക്രിയേറ്റീവ് ഹബ് '
02/11/2025  07:57 PM IST
nila
പ്രാദേശിക പ്രതിഭകൾക്ക് പ്രോത്സാഹനവുമായി ഖത്തർ റെയിൽ ക്രിയേറ്റീവ് ഹബ്

ദോഹ: ഖത്തർ റെയിൽവേ കമ്പനി ‘ഖത്തർ റെയിൽ ക്രിയേറ്റീവ് ഹബ്’ സംഘടിപ്പിച്ചു.
സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, ദേശീയ ക്രിയേറ്റീവ് കമ്പനികൾ, യുവ പ്രതിഭകൾ എന്നിവർ പങ്കെടുത്തു.
ദേശീയ സൃഷ്ടിപരമായ കഴിവുകളെയും കമ്പനികളെയും സർക്കാർ മേഖലകളുമായി ബന്ധിപ്പിച്ച് സഹകരണത്തിനും നൂതന ആശയങ്ങൾക്കും വേദിയൊരുക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
 പ്രൊഡക്ഷൻ, ഫോട്ടോഗ്രഫി, ഡിസൈൻ, ബ്രാൻഡിംഗ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രാദേശിക പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഈ പ്ലാറ്റ്‌ഫോം അവസരമൊരുക്കിയാ
തായിഖത്തർ റെയിൽ ബിസിനസ് ഡെവലപ്മെന്റ്  മേധാവി അജ്ലാൻ ഈദ് അൽ ഈനാസി പറഞ്ഞു.
പങ്കെടുത്തവർ ദേശീയ കഴിവുകളെ മുന്നോട്ടുകൊണ്ടുവരുന്ന ഇത്തരം ശ്രമങ്ങൾ സർക്കാർ-സ്വകാര്യ മേഖലകളുടെ സഹകരണം ശക്തിപ്പെടുത്തുന്നുവെന്ന് അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img