09:09am 09 November 2026
NEWS
ഖത്തർ ഓട്ടു വയൽ OMWAQ കുടുംബ സംഗമം
17/04/2025  09:48 AM IST
nila
ഖത്തർ ഓട്ടു വയൽ OMWAQ കുടുംബ സംഗമം

ഖത്തറിലെ ഓട്ടുവയൽ നിവാസികളുടെ സംഘടനയായ  ഓട്ടുവയൽ വെൽഫയർ അസോസിയേഷൻ ഖത്തർ (OMWAQ) നേതൃത്വത്തിൽ ഫാമിലിയ 25 കുടുംബ സംഗമം നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ
വൈകീട്ട് 6മണി വരെ കലാക്ഷേത്രയിൽ നടന്ന പരിപാടിയിൽ വിവിധ ഗെയിംസ് പരിപാടികൾ നടന്നു.  ആവേശജ്വലമായി നടന്ന കമ്പവലി മത്സരത്തിൽ സ്റ്റാർ ഓഫ് ഓട്ടുവയൽ ടീം വിജയികളായി. 

 കെ.ടി അമീർ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി പോക്കർ എം ഉൽഘാടനം ചെയ്തു.  പരിപാടിക്ക് മാറ്റ് കൂട്ടി  നാട്ടിലെ സജീവ രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ ടി എം ബാലൻ മുഖ്യഥിതിയായെത്തി. ഹാഫിൽ വി കെ സ്വാഗതം  ആശംസിച്ച ചടങ്ങിൽവി.കെ റഷീദ്  പി.വി നൗഷാദ് അസ്ലം കെ.എം മുസ്തഫ എം സമീർ കെ.എം നൗഫൽ പി.പി എന്നിവർ ആശംസകൾ ആർപ്പിച്ചു സംസാരിച്ചു. ചടങ്ങിന്
റഫീഖ് എം നന്ദി പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img