
ദോഹ : ഖത്തറിലെ ഇറാൻ അംബാസിഡർ അലി സലേഹബാദിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.
അമേരിക്കൻ സൈനിക
താവളത്തിന് നേരെ കഴിഞ്ഞ ദിവസം ഇറാൻ ആക്രമണം നടത്തിയതിന്റെ പശ്ചാതലത്തിലാണ് ഖത്തറിന്റെ നടപടി. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് നടത്തിയ അൽ-ഉദൈദ് വ്യോമതാവളത്തിലെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.നല്ല അയൽപക്ക തത്വങ്ങൾക്കും ഖത്തറും ഇറാനും തമ്മിലുള്ള അടുത്ത ബന്ധത്തിനും വിരുദ്ധമാണ് ഖത്തറിന് നേരെ നടത്തിയ നിയമലംഘനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ എല്ലായ്പ്പോഴും ഇറാനു വേണ്ടി വാദിക്കുകയും നയതന്ത്ര ശ്രമങ്ങൾ നടത്തുകയും ചെയ്യാറുള്ള രാജ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
രാജ്യത്തിന്റെ പരമാധികാരത്തിന്റെയും വ്യോമാതിർത്തിയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ആക്രമണമെന്ന് വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി പറഞ്ഞു.











