05:55pm 12 November 2026
NEWS
ഖത്തർ പൂരത്തിന് കൊടിയേറി
20/01/2026  02:46 PM IST
nila
ഖത്തർ പൂരത്തിന് കൊടിയേറി

ദോഹ : ഖത്തറിലെ  ഏറ്റവും വലിയ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഖത്തർ മലയാളീസ് ഖത്തർ പൂരം സീസൺ 2 അവതരിപ്പിക്കുന്നു. ഖത്തർ മലയാളീസ്, 974 events പ്രതിനിധികളും, കൂടാതെ പ്രധാന സ്പോൺസർമാരും പങ്കെടുത്ത പത്രസമ്മേളനത്തിൽ ഖത്തറിലെ മലയാളികളുടെ ഉത്സവമായ  ഖത്തർ പൂരം 2026-ൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. 

2026 ജനുവരി 30 വെള്ളിയാഴ്‌ച അബു ഹമൂറിലുള്ള ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വെച്ചാണ് ഖത്തർ പൂരം സീസൺ 2 സംഘടിപ്പിക്കുന്നത്.

മലയാളികളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷമായ,  ഖത്തറിലെ മലയാളികൾ ആവേശത്തോടെ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഖത്തർ പൂരത്തിൽ, കേരളത്തിന്റെ പരമ്പരാഗത സംഗീതം, നൃത്തം, കല, കേരളത്തിലെ വിവിധതരം ഭക്ഷണങ്ങൾ, ഖത്തറിലെ ഭൂരിഭാഗം മലയാളികൾക്കും കണ്ടുമുട്ടാവുന്ന ഒരു വേദി, തുടങ്ങിയ ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യുന്ന ഒരു നാഴികക്കല്ലായി മാറും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഖത്തറിൽ ഈ രാജ്യത്തിന്റെ നിയമ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഏറ്റവും ഭംഗിയായി ഒരു പൂരപ്പറമ്പ് ഐഡിയൽ സ്‌കൂളിൽ ഒരുക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടു.
കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന കലാപരിപാടികളായ നൃത്തങ്ങൾ, മ്യൂസിക് ബാൻഡുകൾ, മുട്ടിപ്പാട്ട്, കൈകൊട്ടിക്കളി, പഞ്ചാരി മേളം, ബാൻഡ് വാദ്യം, ഒപ്പന, കോൽക്കളി തുടങ്ങിയവ, ഗൃഹാതുരത്വമുണർത്തുന്ന രുചികളും പലഹാരങ്ങളും ഉൾക്കൊള്ളുന്ന ഭക്ഷണ സ്റ്റാളുകളും, മൈലാഞ്ചി ഇടൽ, വസ്ത്ര വിൽപ്പന, ഫേസ് പെയിന്റിങ്, എന്നിവയും, എല്ലാ പ്രായക്കാർക്കും കുടുംബ സൗഹൃദ പ്രവർത്തനങ്ങളും വിനോദവും ബിസിനസ്സ്, കമ്മ്യൂണിറ്റി നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, സാംസ്കാരികവും സാമൂഹികവുമായ ഓർഗനൈസേഷനുകൾ തമ്മിലുള്ള ബന്ധം വളർത്തിയെടുക്കാനുള്ള അവസരങ്ങളും പൂരപ്പറമ്പിലൊരുക്കും.
ഉച്ചക്ക് 2 മുതൽ രാത്രി 11 വരെയാണ് പൂരം അരങ്ങേറുക. വൈകിട്ട് 7.30 മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികൾ, വിശിഷ്ട വ്യക്തികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ഖത്തർ പൂരം സീസൺ 2 വെറുമൊരു ഉത്സവമല്ല, മറിച്ച് നമ്മുടെ പാരമ്പര്യങ്ങളുടെയും ഖത്തറിലെ മലയാളി സമൂഹത്തിൻ്റെ ഐക്യത്തിൻ്റെയും ആഘോഷമാണ്. പൊതുജനങ്ങളോടും വ്യാപാര സ്ഥാപനങ്ങളോടും സംഘടനകളോടും ഈ സാംസ്കാരിക പരിപാടിയിൽ പങ്കെടുത്ത് വൻ വിജയമാക്കാൻ, ഖത്തർ മലയാളീസ്‌ അഭ്യർത്ഥിച്ചു.

പ്രസ്സ് മീറ്റിൽ ഖത്തർ മലയാളീസ് പ്രതിനിധി കെ.ടി ബിലാൽ,  974 ഇവൻറ് പാർട്ണർ റസൽ, സ്പോൺസർമാരായ മർസ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത്,  വെന്യൂ പാർട്ണർ സി ഷോർ കേബിൾസ് നിഷാദ്, റിയാദ മെഡിക്കൽസ് അൽത്താഫ് , സെഞ്ചുറി റസ്റ്റോറന്റ് ഇല്യാസ് , ഷെഫ് ട്രിയോസ് ടെന്നി സൈമൺ,  എന്നിവർ സംസാരിച്ചു. റേഡിയോ സുനോ പ്രതിനിധികൾ ഖത്തർ മലയാളീസ് അഡ്മിൻ അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img