
ദോഹ: ജനറൽ അതോറിറ്റി ഫോർ റിട്ടയർമെന്റ് ആൻഡ് സോഷ്യൽ ഇൻഷുറൻസിന്റെ (GRSI) ഭരണസമിതി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ ഉത്തരവുപ്രകാരം പുനഃസംഘടിപ്പിച്ചു. നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ 2026-ലെ ഔദ്യോഗിക ഗസറ്റിന്റെ 15-ാം ലക്കത്തിലാണ് ഇത് സംബന്ധിച്ച 2026-ലെ 18-ാം നമ്പർ പ്രധാനമന്ത്രിയുടെ തീരുമാനം പ്രസിദ്ധീകരിച്ചത്.
പുതിയ ഉത്തരവ് പ്രകാരം എച്ച്.ഇ. അലി ബിൻ അഹമ്മദ് അൽ കുവാരി ബോർഡ് ചെയർമാനായും, എച്ച്.ഇ. ഡോ. അബ്ദുൽ അസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫ വൈസ് ചെയർമാനായും പ്രവർത്തിക്കും.ഖമീസ് മുഹമ്മദ് അൽ നുഐമി (തൊഴിൽ മന്ത്രാലയം)
ഖലീഫ ഹമദ് അൽ നുഐമി (ഖത്തർ സെൻട്രൽ ബാങ്ക്)
ദാനിയ ഹസ്സൻ അൽ ഖാൽ (ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി)
മേജർ ജനറൽ സ്വൈദാൻ മുഹമ്മദ് അൽ മർറി (സൈനിക പെൻഷൻ ജോയിന്റ് കമ്മിറ്റി)
ഷെയ്ഖ് നവാഫ് ബിൻ നാസർ അൽ താനി (സ്വകാര്യ മേഖല)
ഹമദ് റാഷിദ് അൽ മുഹന്നദി (പെൻഷൻകാരുടെ പ്രതിനിധി)എന്നീവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.ഭരണസമിതിയുടെ കാലാവധി മൂന്ന് വർഷമായിരിക്കും. കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് മൂന്ന് വർഷത്തേക്ക് കൂടി കാലാവധി ദീർഘിപ്പിച്ചു നൽകാൻ ഉത്തരവിൽ വ്യവസ്ഥയുണ്ട്.











