09:05am 11 November 2026
NEWS
ജാഫർ അലി ദാരിമിയുടെ നിര്യാണത്തിൽ ഖത്തർ പി.സി.എഫ് അനുശോചിച്ചു
16/09/2025  09:42 AM IST
nila
ജാഫർ അലി ദാരിമിയുടെ നിര്യാണത്തിൽ ഖത്തർ പി.സി.എഫ് അനുശോചിച്ചു

ദോഹ: യുവ പണ്ഡിതനും പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജാഫർ അലി ദാരിമിയുടെ നിര്യാണത്തിൽ ഖത്തർ പി.സി.എഫ് അനുശോചനം അറിയിച്ചു
അബ്ദുൽ നാസർ മഅദനിയുടെ പ്രതിസന്ധി കാലഘട്ടങ്ങളിലെല്ലാം താങ്ങും തണലുമായി  കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടന് മഅദനിക്കെതിരെ നടക്കുന്ന നീതി നിഷേധത്തിനെതിരെ  സമൂഹത്തെ ബോധവൽക്കരിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. മഅദനി മോചനം ശ്രമങ്ങളിൽ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്ന നേതാവ് കൂടിയാണ് അന്തരിച്ചത്
നന്തി ദാറുസ്സലാം അറബി കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം നിരവധി പള്ളികൾ ഇമാമായും മദ്രസ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
അബ്ദുൾ നാസർ മഅദനിയുടെ നിയമ സഹായ സമിതിയുമായിബന്ധപ്പെട്ടും അല്ലാതെയും ഒന്നിലധികം തവണ ഖത്തർ സന്ദർശിച്ചിട്ടുണ്ട്
സാധാരണ പ്രവർത്തകരുമായും നേതാക്കളുമായി ഒരു പോലെ ആത്മബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ദാരിമി
 പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിൻ്റെ ഏതുകാര്യത്തിനും മുൻതൂക്കം നൽകി പൂർണ്ണതയിലെത്തിക്കാൻ മുമ്പിലുണ്ടായിരുന്നനേതാവായിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിൻറെ വിവാഹം കഴിഞ്ഞിരുന്നത് പിന്നാക്ക ദലിത് മുസ്ലിം രാഷ്ട്രീയത്തിന് അദ്ദേഹത്തിൻറെ വിയോഗം തീരാനഷ്ടമാണെന്ന് ഖത്തർ പി.സി.എഫ്  നാഷണൽ കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img