
റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെ ലഹരിവിരുദ്ധ ഏജൻസി മേധാവികളുടെ കമ്മിറ്റിയുടെ 38-ാമത് യോഗത്തിൽ ഖത്തർ പങ്കെടുത്തു. ഗൾഫ് ലഹരിവിരുദ്ധ വാരത്തോടനുബന്ധിച്ച് റിയാദിലെ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്താണ് യോഗം ചേർന്നത്.
ലഹരിമരുന്ന് വിരുദ്ധ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ താരീഖ് അലി അൽ ഫറാഹീദ് അൽ മാലിക്കിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയ പ്രതിനിധി സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്.
ജി.സി.സി അംഗരാജ്യങ്ങൾക്കിടയിൽ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനും, പരസ്പര സഹകരണവും ഏകോപനവും ശക്തമാക്കുന്നതിനുമുള്ള വഴികൾ യോഗം ചർച്ച ചെയ്തു. ലഹരിവിരുദ്ധ മേഖലയിലെ മികച്ച അനുഭവങ്ങളും വൈദഗ്ധ്യവും പങ്കുവെക്കുന്നതിനും, സുരക്ഷാ-പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.











