
പാരീസ്: പലസ്തീൻ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായി ഫ്രാൻസിൽ നടന്ന പാരീസ് അന്താരാഷ്ട്ര സിവിൽ സൊസൈറ്റി കോൺഫറൻസിൽ (Paris International Civil Society Conference on Two-State Solution) ഖത്തർ പങ്കെടുത്തു. ഖത്തറിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര സഹകരണ മന്ത്രി മറിയം ബിന്ത് അലി ബിൻ നാസർ അൽ മിസ്നാദ് സമ്മേളനത്തിൽ സംസാരിച്ചു.
പലസ്തീൻ, ഇസ്രായേൽ, മറ്റ് പ്രാദേശിക-അന്താരാഷ്ട്ര സിവിൽ സൊസൈറ്റി സംഘടനകളുടെ പങ്കാളിത്തത്തോടെ 2025-ൽ രൂപീകരിച്ച 'പാരീസ് കോൾ' (Paris Call) നവീകരിക്കുന്നതിനാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്.പലസ്തീനിലെ സുരക്ഷ ശക്തമാക്കൽ.
ഗാസയിലേക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ എത്തിക്കുന്നത് ഉറപ്പാക്കൽ.
ഇരുരാഷ്ട്ര പരിഹാരം (Two-State Solution) പ്രായോഗിക തലത്തിൽ നടപ്പിലാക്കൽ.
സമാധാന പ്രക്രിയകൾക്ക് ആവശ്യമായ പിന്തുണ നൽകൽ.
പ്രാദേശിക കൂട്ടായ്മകളും ഒത്തുചേരലുകളും കൂടുതൽ ശക്തമാക്കൽതുടങ്ങിയ
അഞ്ച് പ്രധാന വിഷയങ്ങളൂന്നിയാണ് കോൺഫറൻസ് നടന്നത്.
അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ പലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങളെ പിന്തുണയ്ക്കുന്ന ഖത്തറിന്റെ ശക്തമായ നിലപാടുകളുമായി പൊരുത്തപ്പെടുന്നതാണ് ഈ അഞ്ച് തത്വങ്ങളും.
ഫ്രാൻസിൽ നടക്കാനിരിക്കുന്ന ജി7 (G7) ഉച്ചകോടിയുടെ മുന്നോടിയായാണ് ഈ സമ്മേളനം നടന്നത് എന്നതിനാൽ ഖത്തറിന്റെ പങ്കാളിത്തത്തിന് വലിയ പ്രാധാന്യമുണ്ട്. കൂടാതെ, ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ സൗദി അറേബ്യയും ഫ്രാൻസും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും ഈ കോൺഫറൻസ് വഴിയൊരുക്കും.










