NEWS
കുട്ടികളുടെ ക്ഷേമത്തിനായുള്ള ആഗോള ഉച്ചകോടിയിൽ ഖത്തർ പങ്കെടുത്തു
22/10/2026 02:42 PM IST
nila

ഉസ്ബെക്കിസ്ഥാൻ / ദോഹ:ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്കെന്റിൽ നടന്ന 'ഇൻവെസ്റ്റിംഗ് ഇൻ ചിൽഡ്രൻസ് വെൽബീയിംഗ്' (Investing in Children's Wellbeing) ആഗോള ഉച്ചകോടിയിൽ ഖത്തർ പങ്കെടുത്തു. നൂറിലധികം രാജ്യങ്ങളിൽ നിന്നായി 600-ലധികം പ്രതിനിധികൾ പങ്കെടുത്ത ഉച്ചകോടിയിൽ ഖത്തറിനെ പ്രതിനിധീകരിച്ച് സാമൂഹിക വികസന-കുടുംബ കാര്യ മന്ത്രിബഥൈന ബിന്ത് അലി അൽ നുഐമി പങ്കെടുത്തു.
കുട്ടികളുടെ ക്ഷേമം, സംരക്ഷണം, മാനസിക-ശാരീരിക വികസനം, വിദ്യാഭ്യാസ അവസരങ്ങൾ വർദ്ധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഖത്തർ നടപ്പിലാക്കുന്ന നയങ്ങളും സംരംഭങ്ങളും ഉച്ചകോടിയിൽ വിശദീകരിച്ചു. കൂടാതെ, സാമൂഹിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവുമായി ഖത്തർ മന്ത്രി ചർച്ചകൾ നടത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










