
ദോഹ: റോമിൽ നടന്നുകൊണ്ടിരിക്കുന്ന ഉക്രെയ്ൻ റിക്കവറി കോൺഫറൻസിൽ ഖത്തർ പങ്കെടുത്തു. അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദാണ് സമ്മേളനത്തിൽ ഖത്തർ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകുന്നത്.
അടിയന്തര സഹായം നൽകൽ, ദ്രുതഗതിയിലുള്ള വീണ്ടെടുക്കൽ പദ്ധതികൾ നടപ്പിലാക്കൽ, നിക്ഷേപങ്ങൾ ആകർഷിക്കൽ, പുനർനിർമ്മാണത്തിലും സാമൂഹിക പുനരുജ്ജീവനത്തിലും ഫലപ്രദമായ പങ്കാളിത്തം, പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങൾ എന്നീ മേഖലകളിൽ ഉൾപ്പെടെ ഉക്രെയ്നിലെ പുനർനിർമ്മാണത്തിനും പരിഷ്കരണത്തിനുമായി അന്താരാഷ്ട്ര പിന്തുണ സമാഹരിക്കുക തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങൾ സമ്മേളനം അവലോകനം ചെയ്യും.കോൺഫറൻസിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘത്തലവന്മാർക്കായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഇന്നലെ സംഘടിപ്പിച്ചസ്വീകരണത്തിൽ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി പങ്കെടുത്തു.











