07:02pm 08 October 2026
NEWS
പാരീസിൽ നടന്ന ഐ.എസ്.ഒ അന്താരാഷ്ട്ര സമ്മേളനത്തിൽ ഖത്തർ പങ്കെടുത്തു
07/10/2026  07:42 AM IST
nila
പാരീസിൽ നടന്ന ഐ.എസ്.ഒ അന്താരാഷ്ട്ര സമ്മേളനത്തിൽ ഖത്തർ പങ്കെടുത്തു

ദോഹ: ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ISO) വാർഷിക യോഗത്തിൽ ഖത്തർ പങ്കെടുത്തു. ഖത്തർ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജി (QS) ചെയർമാൻ എൻജിനീയർ നവാഫ് ബിൻ ഇബ്രാഹിം അൽ ഹമദ് അൽ മനയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് രാജ്യത്തെ പ്രതിനിധീകരിച്ചത്.
​'മാറുന്ന ലോകത്ത് വിശ്വാസം കെട്ടിപ്പെടുക്കുക' എന്ന പ്രമേയത്തിൽ നടന്ന യോഗത്തിൽ വികസ്വര രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കൽ, അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾ നിശ്ചയിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. സമ്മേളനത്തിന്റെ ഭാഗമായി എസ്‌.ഡി.ജി പ്രയോഗങ്ങൾക്കുള്ള "ISO/UNDP 53001:2026", പുതുക്കിയ "ISO 9001:2026" എന്നീ പുതിയ ക്വാളിറ്റി മാനേജ്‌മെന്റ് സ്റ്റാൻഡേർഡുകളും പുറത്തിറക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img