01:30am 08 November 2026
NEWS
ഖത്തർ ഒരുമ പെരുമുക്ക് ഇഫ്താർ മീറ്റും ജനറൽ ബോഡി യോഗവും നടത്തി
25/03/2025  09:36 AM IST
nila
ഖത്തർ ഒരുമ പെരുമുക്ക് ഇഫ്താർ മീറ്റും ജനറൽ ബോഡി യോഗവും  നടത്തി

ദോഹ: ഖത്തർ ഒരുമ പെരുമുക്ക് ഇഫ്താർ മീറ്റും ജനറൽ ബോഡി യോഗവും  നടത്തി. ഖത്തർ ഒരുമ പെരുമുക്ക്  മിയ പാർക്കിൽ വെച്ച് നടന്ന ഇഫ്താർ മീറ്റിൽ,  കുടുംബങ്ങൾ ഉൾപ്പെടെ  40 അംഗങ്ങൾ പങ്കെടുത്തു. തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് സജീർ പീ വിയും, ജനറൽ സെക്രട്ടറി വിനോദ് സുബ്രഹ്മണ്യനും നേതൃത്വം നൽകി .. പ്രവർത്തകരോട് ഇത് വരെയുള്ള ഒരുമയുടെ പ്രവർത്തന അവലോകനവും, കൂട്ടായ്മയുടെ  കർമ്മ പദ്ധതികളും ഇരുവരും  സംവദിച്ചു, തുടർന്നു നടന്ന ചർച്ചയിൽ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു. ഖത്തർ ഒരുമ ഭാരവാഹികളുടെ കുടുംബങ്ങളിൽ തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം ഇഫ്താറിന് മാറ്റുകൂട്ടി. അഡ്വൈസറി ബോർഡ് അംഗങ്ങളായ ബഷീർ സി വി, Dr. ഹസീഫ് പി വി, വൈസ് പ്രസിഡന്റ് ജാബിർ എ പി, ജോയിന്റ് സെക്രട്ടറി നസീം അസ്ഹർ എന്നിവരും സജീവ സാന്നിധ്യം ആയിരുന്നു. ജോയിന്റ് സെക്രട്ടറി ഷഫീക് കെ വീ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img