09:56am 10 November 2026
NEWS
ഖത്തർ ഒളിമ്പിക് കമ്മിറ്റി ഭരണസമിതി പുനഃസംഘടിപ്പിച്ചു; ശൈഖ ഹിന്ദ് വൈസ് പ്രസിഡന്റ്
10/11/2026  09:44 AM IST
nila
ഖത്തർ ഒളിമ്പിക് കമ്മിറ്റി ഭരണസമിതി പുനഃസംഘടിപ്പിച്ചു; ശൈഖ ഹിന്ദ് വൈസ് പ്രസിഡന്റ്

 


​ദോഹ: ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ (QOC) ഫസ്റ്റ് വൈസ് പ്രസിഡന്റായി ശൈഖ ഹിന്ദ് ബിന്ത് ഹമദ് അൽ ഥാനിയെ തിരഞ്ഞെടുത്തു. ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് അൽ ഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന 2026-ലെ പ്രത്യേക ജനറൽ അസംബ്ലി യോഗത്തിലാണ് പുതിയ ഭരണസമിതിയെ തീരുമാനിച്ചത്.
​സെക്കൻഡ് വൈസ് പ്രസിഡന്റായി  മുഹമ്മദ് ബിൻ യൂസഫ് അൽ മന്നയെയും തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ  ഡോ. ഥാനി ബിൻ അബ്ദുറഹ്മാൻ അൽ കുവാരിക്ക് പകരമാണ് ഈ പുതിയ നിയമനങ്ങൾ. ഡോ. ഥാനി ബിൻ അബ്ദുറഹ്മാൻ അൽ കുവാരി നൽകിയ മികച്ച സേവനങ്ങൾക്ക് ജനറൽ അസംബ്ലി ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ഭാവി സംരംഭങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
 ജപ്പാനിലെ ഐച്ചി-നാഗോയയിൽ (Aichi–Nagoya) നടന്ന ഏഷ്യൻ ഗെയിംസിൽ ഖത്തർ ദേശീയ ടീമുകൾ നേടിയ മികച്ച വിജയങ്ങളും മെഡലുകളും യോഗം വിലയിരുത്തി.വരാനിരിക്കുന്ന വിവിധ അന്താരാഷ്ട്ര കായിക മാമാങ്കങ്ങളിൽ ഖത്തറിന്റെ പങ്കാളിത്തവും ടീമുകളുടെ പരിശീലന പുരോഗതിയും ജനറൽ അസംബ്ലി അവലോകനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img