09:04am 13 November 2026
NEWS

ഖത്തർ ഒളിംപിക് കമ്മിറ്റി ഹാഫ് മാരത്തൺ 2026: ഒരുക്കങ്ങൾ ഊർജിതം, ഇനി 30 ദിവസം

13/01/2026  12:16 PM IST
nila
 ഖത്തർ ഒളിംപിക് കമ്മിറ്റി ഹാഫ് മാരത്തൺ 2026: ഒരുക്കങ്ങൾ ഊർജിതം, ഇനി 30 ദിവസം

ദോഹ: ഖത്തർ ഒളിംപിക് കമ്മിറ്റിയുടെ (QOC) വാർഷിക ഹാഫ് മാരത്തൺ 2026ന്റെ രണ്ടാം പതിപ്പിനായുള്ള  ഒരുക്കങ്ങൾ ശക്തമാക്കി.
ഉന്നത സാങ്കേതിക നിലവാരവും മികച്ച അനുഭവവും ഉറപ്പാക്കുന്ന തരത്തിലാണ് ഒരുക്കങ്ങളെന്ന് സംഘാടക സമിതി വൈസ് ചെയർമാൻ സലാഹ് അൽ-സാഡി വ്യക്തമാക്കി. ഖത്തർ നാഷണൽ വിഷൻ 2030യുടെ ലക്ഷ്യങ്ങൾക്കനുസൃതമായി, സമൂഹത്തിൽ ശാരീരിക സജീവത വളർത്തുന്നതിന് ഹാഫ് മാരത്തൺ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 ഫെബ്രുവരി 10ന് ലുസൈൽ ബൊളിവാർഡിൽ നടക്കുന്ന മത്സരം ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്.
കായിക സംസ്കാരം പ്രചരിപ്പിക്കുകയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സജീവ ജീവിതശൈലിയിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് മത്സരത്തിന്റെ ലക്ഷ്യം. മാരത്തണിനൊപ്പം അൽ സഅദ് പ്ലാസയിലെ ടീം ഖത്തർ വില്ലേജിൽ വിവിധ കായിക–വിനോദ പരിപാടികളും നടക്കും. ഖത്താരി ദിയാർ (ഹോസ്റ്റ്), അസിക്സ് ജപ്പാൻ, ദോഹ ബാങ്ക്, ആഭ്യന്തര മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ.വിവിധ പ്രായ–വിഭാഗങ്ങൾക്കായി മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്.
6–14 വയസുകാർക്ക് 1 കിലോമീറ്റർ,
15–17 വയസുകാർക്ക് 5 കിലോമീറ്റർ,
19–39 വയസും 40ന് മുകളിലും ഉള്ളവർക്കായി 5, 10, 21 കിലോമീറ്റർ ദൂരങ്ങളിലായാണ് മത്സരങ്ങൾ. ടീം ഖത്തർ വിഭാഗത്തിലും ഇതേ ദൂരങ്ങളിലാകും ഓട്ടമത്സരങ്ങൾ.ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി അറിയിച്ചു. ആദ്യ പതിപ്പിൽ പങ്കെടുത്ത 6,000 പേരെന്ന എണ്ണം 10,000 ആയി ഉയർത്തുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം. രാജ്യത്തിനകത്തും പുറത്തുമുള്ള മത്സരാർത്ഥികളുടെ പങ്കാളിത്തം വർധിപ്പിച്ച് മത്സരത്തിന് അന്താരാഷ്ട്ര പ്രാധാന്യം നൽകാനാണ് ശ്രമം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img