02:17am 20 April 2026
NEWS
ഖത്തറിലെ എംബസി സ്കൂൾ; ആവശ്യം ഉന്നയിച്ച് ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി എം പി ക്ക് നിവേദനം കൈമാറി
02/05/2025  09:22 PM IST
nila
ഖത്തറിലെ എംബസി സ്കൂൾ; ആവശ്യം ഉന്നയിച്ച് ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി എം പി ക്ക് നിവേദനം കൈമാറി

ദോഹ: ഹൃസ്വ സന്ദർശനത്തിനായി ഖത്തറിൽ എത്തിയ ഇന്ത്യൻ പാർലമെന്റ് അംഗം അടൂർ പ്രകാശിനെ സന്ദർശിച്ച ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിനിധികൾ പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകി. പ്രധാനമായും എംബസി നേതൃത്വം നൽകുന്ന സ്കൂളുകളുടെ അഭാവമാണ്  ഉന്നയിച്ചത് അതോടപ്പം തന്നെ വെക്കേഷൻ സമയത്തെ ഉയർന്ന യാത്രനിരക്കിനെ കുറിച്ചും പ്രതിബാധിച്ചു. 

ജിസിസിയിലെ മറ്റ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്ക് കീഴിലായും സഹകരണത്തോടും സ്കൂളുകൾ പ്രവർത്തിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ഖത്തറിൽ അത്തരം ഒരു സംവിധാനത്തിന്റെ അപര്യാപ്തത  സാധാരണ പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് നിവേദനത്തിൽ വ്യക്തമാക്കി.

പ്രവാസികളുടെ അഭ്യർത്ഥന മാനിച്ച് ഈ വിഷയങ്ങൾ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എം.പി അടൂർ പ്രകാശ് ഉറപ്പ് നൽകി.

ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് നൗഫൽ കട്ടുപ്പാറ നിവേദനം കൈമാറിയപ്പോൾ ജനറൽ സെക്രെട്ടറി ജാഫർ കമ്പാല, റജീഷ്, വസീം, ഇർഫാൻ പകര, അനീസ് വളപുരം തുടങ്ങിയവർ സന്നിഹിതരായിരുന്നു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img