04:05pm 10 November 2026
NEWS
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിനോദകേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനവുമായി ഖത്തർ
06/07/2026  02:00 PM IST
nila
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിനോദകേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനവുമായി ഖത്തർ

ദോഹ: ഖത്തറിലെ ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് തുല്യഅവസരങ്ങൾ ഉറപ്പാക്കുന്നതിനുമായി വിനോദകേന്ദ്രങ്ങളിൽ അൺലിമിറ്റഡ് (പരിധിയില്ലാത്ത) സൗജന്യ പ്രവേശനവുമായി പ്രമുഖ വിനോദ കമ്പനിയായ 'ലഷർ കമ്പനി' (Leisure Company). സ്വകാര്യ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രൈവറ്റ് എജ്യുക്കേഷൻ അഫയേഴ്സ് സെക്ടറാണ് ഈ സമുചിതമായ കമ്മ്യൂണിറ്റി സംരംഭത്തിന് അനുമതി നൽകിയത്.
​ഖത്തറിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തങ്ങളുടെ പേഴ്സണൽ കാർഡും (ഐഡി കാർഡ്) സ്കൂൾ വിവരങ്ങളും കാണിച്ചാൽ ഈ ആനുകൂല്യം ലഭിക്കും.കുട്ടികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സുരക്ഷിതമായ അന്തരീക്ഷത്തിൽ വിനോദങ്ങൾ ആസ്വദിക്കുന്നതിനുമായാണ് ഈ പദ്ധതി. ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങളും നിബന്ധനകളും ഉൾപ്പെടുത്തിയുള്ള സർക്കുലർ രാജ്യത്തെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും, കിന്റർഗാർട്ടനുകൾക്കും, നഴ്സറികൾക്കും, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക സെന്ററുകൾക്കും വിദ്യാഭ്യാസ മന്ത്രാലയം ഉടൻ കൈമാറും. രക്ഷിതാക്കളിലേക്ക് ഈ വിവരം എത്തിക്കാനും പരമാവധി കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ഉറപ്പാക്കാനും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img