05:59pm 21 August 2026
NEWS
ആപ്പിൾ മാക് ഉപയോക്താക്കൾക്ക് ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ (NCSA) ജാഗ്രതാ നിർദേശം
21/08/2026  04:25 PM IST
nila
ആപ്പിൾ മാക് ഉപയോക്താക്കൾക്ക് ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ (NCSA) ജാഗ്രതാ നിർദേശം

ദോഹ: ആപ്പിൾ മാക് (macOS) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ 'സ്ക്രീൻ ഷെയറിംഗ്' (Screen Sharing) ഫീച്ചറിൽ ഗുരുതരമായ സുരക്ഷാ പളിച്ചർച്ച കണ്ടെത്തിയതിനെ തുടർന്ന് ഖത്തറിലെ ഉപയോക്താക്കൾക്ക് നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) ജാഗ്രതാ നിർദേശം നൽകി.
​ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെ ലക്ഷ്യമിട്ട് ഹാക്കർമാർ ഈ സുരക്ഷാ വീഴ്ച പരമാവധി ചൂഷണം ചെയ്യുന്നതായി ഏജൻസി വ്യക്തമാക്കി. മാക് ഡിവൈസുകളുടെ പൂർണ്ണ നിയന്ത്രണം (Root-level privileges) കൈക്കലാക്കുന്ന അക്രമികൾ, സിസ്റ്റത്തിൽ മല്വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും സിസ്റ്റം വിഭവങ്ങൾ ഉപയോഗിച്ച് വ്യാജമായി ക്രിപ്റ്റോകറൻസി മൈനിംഗ് നടത്തുകയും ചെയ്യുന്നുണ്ട്.എല്ലാ ആപ്പിൾ മാക് ഉപയോക്താക്കളും ഡിവൈസുകൾ എത്രയും വേഗം ഏറ്റവും പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതാണ്.ആവശ്യമില്ലാത്ത സമയങ്ങളിൽ 'Screen Sharing' ഫീച്ചർ നിർബന്ധമായും ഓഫ് ചെയ്തു വെക്കുക.macOS Tahoe: 26.6.1,
​macOS Sequoia: 15.7.9, 
​macOS Sonoma: 14.8.9-എന്നിവേർഷനുകളാണ് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത്.ഉപയോക്താക്കൾ സുരക്ഷ മുൻകരുതലുകൾ ഉടനടി സ്വീകരിക്കണമെന്ന് NCSA അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img