01:41pm 11 November 2026
NEWS
ഖത്തർ നാവികസേനയ്ക്ക് പുതിയ സ്ട്രാറ്റജിക് കപ്പൽ ‘അൽ ഫുൽക്’
07/10/2025  06:40 PM IST
nila
ഖത്തർ നാവികസേനയ്ക്ക് പുതിയ സ്ട്രാറ്റജിക് കപ്പൽ ‘അൽ ഫുൽക്’

ദോഹ: ഖത്തർ അമീറി നേവൽ ഫോഴ്സ് (QENF) പുതിയ സ്ട്രാറ്റജിക് ട്രാൻസ്പോർട്ട് ആൻഡ് സപ്പോർട്ട് വെസൽ ‘L1141 A - അൽ ഫുൽക്കിന്
കപ്പലിന് ഔദ്യോഗിക സ്വീകരണംനൽകി.
ഇറ്റലിയിൽ നിർമ്മിതമായ ‘അൽ ഫുൽക്’ കപ്പൽ ഖത്തർ അമീറി നേവൽ ഫോഴ്സിന് കൈമാറിയചടങ്ങിൽ
 നേവൽ ഫോഴ്സ് കമാൻഡർ മേജർ ജനറൽ (നേവി) അബ്ദുല്ല ഹസൻ അൽ സുലൈതി,
 ഖത്തർ അമീറി നേവൽ ഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥരായ നിരവധി പേരും പങ്കെടുത്തു. പുതിയ കപ്പൽ, ലോജിസ്റ്റിക് പിന്തുണയും ട്രാൻസ്പോർട്ട് ശേഷിയും വർധിപ്പിക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്നതാണ് എന്ന് നേവൽ വിഭാഗം അറിയിച്ചു.
‘അൽ ഫുൽക്’ ഖത്തർ നാവികസേനയുടെ പ്രവർത്തന ശേഷിയും സ്ട്രാറ്റജിക് ദൂരപതന ശേഷിയും ശക്തിപ്പെടുത്തുന്ന പുതിയ തലമുറ കപ്പലായി വിലയിരുത്തപ്പെടുന്നു. സാങ്കേതികമായ മികവുകളും ആധുനിക സൗകര്യങ്ങളുമായി സജ്ജമായ ഈ കപ്പൽ, പ്രാദേശികവും അന്താരാഷ്ട്രവുമായ സമുദ്രസുരക്ഷാ ദൗത്യങ്ങളിൽ ഖത്തറിന്റെ പങ്കാളിത്തം കൂടുതൽ ശക്തമാക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img