10:30am 13 November 2026
NEWS
ഖത്തർ ദേശീയ കായികദിനം: 'എക്സ്പാറ്റ്സ് സ്പോർട്ടീവ്' കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് ഫെബ്രുവരി 6-ന്
04/02/2026  12:15 PM IST
nila
ഖത്തർ ദേശീയ കായികദിനം: എക്സ്പാറ്റ്സ് സ്പോർട്ടീവ് കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് ഫെബ്രുവരി 6-ന്

ദോഹ: ഖത്തർ ദേശീയ കായികദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്പോർട്സ് സെന്ററിന് (ISC) കീഴിലുള്ള 'എക്സ്പാറ്റ്സ് സ്പോർട്ടീവ്' സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് 2026 ഫെബ്രുവരി 6 വെള്ളിയാഴ്ച നടക്കുമെന്ന്
ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 ആസ്പയർ സോൺ വാം അപ്പ് ട്രാക്ക് ആൻഡ് ഫീൽഡിൽ രാവിലെ 7 മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷന്റെ (QSFA) അംഗീകാരത്തോടെയാണ് ഈ കായികമേള സംഘടിപ്പിക്കുന്നത്.
​ അത്‌ലറ്റിക്സ് (100m, 200m, 800m, 1500m, 3000m, റിലേ), ലോംഗ് ജമ്പ്, ഹൈ ജമ്പ്, ഷോട്ട്പുട്ട്, വടംവലി, ക്രിക്കറ്റ് ബൗളിംഗ് തുടങ്ങി 37 ഇനങ്ങൾ.
​പങ്കാളിത്തം: വിവിധ കാറ്റഗറികളിലായി ഏകദേശം 750 കായിക താരങ്ങൾ മാറ്റുരയ്ക്കും. മാസ്റ്റേഴ്സ് ടൂർണമെന്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പ്രമുഖ താരങ്ങളും വിവിധ ടീമുകൾക്കായി അണിനിരക്കും.
പ്രായത്തിന്റെ അടിസ്ഥാനത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകമായി എ, ബി, മാസ്റ്റേഴ്സ് ഗ്രൂപ്പുകളുണ്ടാകും.
​മുഖ്യ ആകർഷണം: വൈകുന്നേരം 3:30-ന് നടക്കുന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റ്. കേരളീയ തനിമ വിളിച്ചോതുന്ന ചെണ്ടമേളം, കലാരൂപങ്ങൾ എന്നിവ ഇതിന് മാറ്റുകൂട്ടും.
​പ്രവാസികളുടെ കായികക്ഷമത വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന്
ഭാരവാഹികൾ പറഞ്ഞു. അൽ അജ്ജാജ് ലിമിറ്റഡ് കമ്പനിയാണ് പ്രധാന പ്രായോജകർ. ഓട്ടോ ഫാസ്റ്റ് ട്രാക്ക്, റിയാദ മെഡിക്കൽ സെന്റർ എന്നിവർ സഹ പ്രായോജകരാണ്. Zam zam മന്തി restaurant യിൽ ചേർന്ന
​വാർത്താ സമ്മേളനത്തിൽ ആർ. ചന്ദ്രമോഹൻ, ഫൈസൽ കുന്നത്ത്, ഷിയാസ് കൊട്ടാരം, അൽതാഫ് ഖാൻ, അബ്ദുൽ ഗഫൂർ എ.ആർ, അഹമ്മദ് ഷാഫി, റഹീം വേങ്ങേരി എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img