11:05am 13 November 2026
NEWS
നൂതന സാങ്കേതികവിദ്യയും കഥപറച്ചിലും കോർത്തിണക്കി ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ ഖത്തർ നാഷണൽ ലൈബ്രറിയുടെ പവിലിയൻ
19/05/2026  05:47 PM IST
nila
നൂതന സാങ്കേതികവിദ്യയും കഥപറച്ചിലും കോർത്തിണക്കി ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ ഖത്തർ നാഷണൽ ലൈബ്രറിയുടെ പവിലിയൻ

 


​ദോഹ:മുപ്പത്തിയഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് (DIBF 2026) തുടക്കമായതോടെ, സന്ദർശകർക്കായി അത്യാധുനിക സാങ്കേതികവിദ്യയും ചരിത്രവും സംസ്കാരവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഇമ്മേഴ്‌സീവ് എക്സ്പീരിയൻസ് (Immersive experience) ഒരുക്കി ഖത്തർ നാഷണൽ ലൈബ്രറിയുടെ (QNL) സ്റ്റാൾ ശ്രദ്ധേയമാകുന്നു. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാനും അറിവ് നേടാനും സാധിക്കുന്ന വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളാണ് ലൈബ്രറി ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
പവിലിയനിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായലിറ്റററി ട്വിൻആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സംവിധാനം, സന്ദർശകരുടെ വായനാശീലങ്ങളും താൽപ്പര്യങ്ങളും വിശകലനം ചെയ്ത് അവരുമായി ഏറ്റവും സാമ്യമുള്ള പ്രശസ്ത എഴുത്തുകാരെ കണ്ടെത്തി നൽകുന്നു.

 

 ഗെയിമിന്റെ മാതൃകയിൽ ഒരുക്കിയിരിക്കുന്ന ​ഫ്രീ നോളഡ്ജ് ഷോപ്പിംഗ് സ്പ്രിഇൻഫോടെയ്ൻമെന്റ് ഡിജിറ്റൽ ഡിസ്‌പ്ലേയിലൂടെ ലൈബ്രറിയുടെ വിവിധ സേവനങ്ങൾ സന്ദർശകർക്ക് മനസ്സിലാക്കാനും സൌജന്യമായി അംഗത്വം (Free Membership) സ്വന്തമാക്കാനും സാധിക്കും.'ഡ്രീം ബിഗ്, ദി ഹീറോ ഈസ് യു' എന്ന ആക്റ്റിവിറ്റിയിലൂടെ കുട്ടികൾക്ക് തങ്ങളുടെ പേരും ചിത്രവും ഉൾപ്പെടുത്തി കഥകൾ സ്വയം രൂപകൽപ്പന ചെയ്യാം. കൂടാതെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായുള്ള 'റെഡി ഫോർ സ്കൂൾ' പദ്ധതിയും ഇതിലൂടെ പരിചയപ്പെടുത്തുന്നു.ക്യു.ആർ കോഡ് (QR Code) വഴി ലൈബ്രറിയുടെ മൊബൈൽ ആപ്പിൽ പ്രവേശിച്ച് ഖത്തറിന്റെ ചരിത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർക്കായി ആകർഷകമായ സമ്മാനങ്ങളും പവിലിയനിൽ കാത്തിരിക്കുന്നുണ്ട്.അറബ് സഞ്ചാരിയായ ഇബ്നു ബത്തൂത്തയുടെ യാത്രകളെക്കുറിച്ചുള്ള അപൂർവ്വ കൈയെഴുത്തുപ്രതികളും ഭൂപടങ്ങളും ഉൾപ്പെടുത്തിയുള്ള 'ഇബ്നു ബത്തൂത്ത: എ ക്രോസ്-കൾച്ചറൽ അറബ് ജേർണി' എന്ന ടച്ച്‌സ്ക്രീൻ പ്രദർശനവും ലൈബ്രറിയുടെ പൈതൃക ശേഖരങ്ങളും ഇവിടെ കാണാം.
​കൂടാതെ, 'ഏരിയൽ ഫോട്ടോഗ്രാഫി കളക്ഷൻ' വഴി 1950 മുതൽ 1975 വരെയുള്ള കാലഘട്ടത്തിൽ ദോഹ നഗരത്തിനുണ്ടായ നഗരവൽക്കരണത്തിന്റെ മാറ്റങ്ങൾ പഴയകാല വ്യോമചിത്രങ്ങളിലൂടെ സന്ദർശകർക്ക് നേരിട്ട് കണ്ടറിയാം. 1944 നും 1983 നും ഇടയിൽ പകർത്തിയ ഒൻപതിനായിരത്തിലധികം അപൂർവ്വ ചിത്രങ്ങളാണ് ഈ ആർക്കൈവിലുള്ളത്.
​ലൈബ്രറിയുടെ ഔദ്യോഗിക ചിഹ്നമായ 'റംലി' (Ramly) കുട്ടികളുമായി സംവദിക്കാൻ ദിവസവും സ്റ്റാളിലെത്തുന്നുണ്ട്. മേളയിലെത്തുന്ന എല്ലാ സന്ദർശകരും ഖത്തർ നാഷണൽ ലൈബ്രറിയുടെ പവിലിയൻ സന്ദർശിക്കണമെന്നും ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img