NEWS
ഖത്തർ നാഷണൽ ലൈബ്രറി ‘റീഡ് ടു ലീഡ്’ സാംസ്കാരിക ദിനം
10/10/2025 10:57 AM IST
nila

ദോഹ: ഭാവി നേതൃത്ത്വത്തിന്റെയും ബൗദ്ധിക വളർച്ചയുടെയും അടിസ്ഥാനം വായനയാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, ഖത്തർ റീഡ്സ് (Qatar Reads)യും ഖത്തർ ലീഡർഷിപ്പ് സെന്ററും (QLC) ചേർന്ന് ഖത്തർ നാഷണൽ ലൈബ്രറിയിൽ സംഘടിപ്പിച്ച കൾച്ചറൽ ഡേ’യിൽ 120-ത്തിലധികം പൊതുമേഖല-സ്വകാര്യ മേഖലയിൽ നിന്നുള്ള പ്രതിനിധികൾ പങ്കാളിത്തം വഹിച്ചു.
ഖത്തർ ലീഡർഷിപ്പ് സെന്ററിന്റെ നാല് പ്രോഗ്രാം വിഭാഗങ്ങളിലെ പ്രതിനിധികൾ ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യ സംയുക്ത വേദിയിൽ
‘റീഡ് ടു ലീഡ്’ (Read to Lead) പദ്ധതിയുടെ ഗവേഷണ ഫലങ്ങൾ അവതരിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി വായനയുടെ നേതൃത്ത്വപരമായ പ്രാധാന്യം, വ്യക്തിത്വവികാസം, ബൗദ്ധിക വളർച്ച എന്നിവ ചർച്ചയായി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











