
ദോഹ: സ്വകാര്യ മേഖലയെപ്രോത്സാഹിപ്പിക്കുന്ന വിവിധപദ്ധതി കളുമായിഖത്തർ ദേശീയ വികസനഫോറം.
ഫലപ്രദവുംഉൽപ്പാദനക്ഷമവുമായ ഒരു ഉൽപ്പാദന രാഷ്ട്രമായിരാജ്യം മാറണമെന്നും ഖത്തരി കമ്പനികൾക്ക് സർക്കാരിന്റെ പിന്തുണയോടെ ആഗോളതലത്തിൽ പ്രവർത്തിക്കാനുള്ള സാഹചര്യംസൃഷ്ടിക്കുമെന്നും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിംഅൽതാനിപറഞ്ഞു.സ്വകാര്യ മേഖലയിൽ ഖത്തരി കമ്പനികൾക്ക്
അവസരങ്ങൾ സൃഷ്ടിക്കുന്നത് ഖത്തർ ഊർജ്ജ പദ്ധതികളിലോ ധനകാര്യ, വാണിജ്യ, മുനിസിപ്പാലിറ്റി മന്ത്രാലയങ്ങളിലോ മാത്രമായിപരിമിതപ്പെടുത്തില്ല, വിദേശത്തുള്ള ഖത്തറിന്റെ വികസന പദ്ധതികളിലേക്കും വ്യാപിപ്പിക്കും. അന്താരാഷ്ട്ര പങ്കാളികളുമായി രാജ്യം കെട്ടിപ്പടുത്ത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഖത്തരി കമ്പനികൾക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കും.അന്താരാഷ്ട്ര സമൂഹത്തിൽ സജീവമായ ഒരു രാജ്യമെന്ന നിലയിൽ ഖത്തറിന്റെ പ്രശസ്തിയും സ്ഥാനവുംപ്രയോജനപ്പെടുത്തി വിദേശവിപണികളിൽ പ്രവേശിക്കാൻ സ്വകാര്യ കമ്പനികളെ സർക്കാർ സഹായിക്കും.പ്രാദേശിക, വിദേശനിക്ഷേപകർക്കുള്ള പ്രോത്സാഹന പാക്കേജുകളിൽ ചിലത് ഖത്തർ ദേശീയ വികസനഫോറത്തിൽ വാണിജ്യ മന്ത്രി അവതരിപ്പിക്കും.സ്വകര്യ മേഖലയിലെ ഗവേഷണ വികസനത്തിൽ ഖത്തർ ഗവൺ മെന്റും നിക്ഷേപപങ്കാളികളാകും. പ്രതിരോധശേഷിയുള്ള സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള നടപടികൾ വികസന ഫോറത്തിന്റെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായ ഖത്തർ ദേശീയവികസനഫോറത്തിൽ പ്രധാനമന്ത്രി അധ്യക്ഷതവഹിച്ചു.വിവിധ വകുപ്പ് തല മന്ത്രിമാർ സ്വകാര്യ മേഖലയ്ക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതികൾഅവതരിപ്പിച്ചു.











