07:55am 19 April 2026
NEWS
ഖത്തർ ദേശീയ ദിനം നാളെ:രാജ്യമെങ്ങും ആഘോഷം
17/12/2025  04:34 PM IST
nila
ഖത്തർ ദേശീയ ദിനം നാളെ:രാജ്യമെങ്ങും ആഘോഷം

ദോഹ:ദേശീയ പതാകയും ദേശീയ ചിഹ്നങ്ങളും രാജ്യത്തിന്റെ തെരുവോരങ്ങളെ അലങ്കരിച്ചതോടെ
ഖത്തർ ദേശീയ ദിനാഘോഷത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി.
ആഘോഷങ്ങൾക്ക് നിറം പകർന്ന് രാജ്യമെങ്ങും വിവിധ പരിപാടികൾ അരങ്ങേറും. നാളെ രാവിലെ ഖത്തർ സമയം 9മണിക്ക് ദോഹകോർണീ ഷിൽ ദേശീയ ദിനപരേഡ് നടക്കും. രാജ്യത്തിന്റെ സായുധ സേനാ വിഭാഗങ്ങൾ അണിനിരക്കുന്ന പരേഡിനെ ഖത്തർ അമീർ അഭിവാദ്യം ചെയ്യും.ആകാശത്ത്‌നാവികസേനയുടെ വിമാനങ്ങൾ ദേശീയ പതാകയുടെനിറങ്ങൾ വിതറി പറന്നുയരും. വൈകുന്നേരമാണ് വെടികെട്ട്. കോർണീ ഷിൽ നടക്കുന്ന വെടിക്കെട്ടിന്റെ വിസ്മയം ആസ്വദിക്കാനും മൂന്നു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ദേശീയദിനപരേഡ് കാണാനും പൊതുജനബാഹുല്യത്തിന് സുരക്ഷിതത്വം നൽകുവാൻ ആഭ്യന്തര മന്ത്രാലയം ക്രമീകരണ ങ്ങൾ എർപ്പെടുത്തി യിട്ടുണ്ട്. ദേശീയദിനം പ്രമാണിച്ച് ഖത്തർ അമീറിന്  വിവിധ
രാഷ്ട്ര നേതാക്കൾ ആശംസകൾ അറിയിച്ചു.
സാംസ്‌കാരിക ഗ്രാമമായകത്താറ,ഉംസ
ലാലിലെ ദർബ് അൽ സായ്എന്നിവിടങ്ങളിൽ
രാജ്യത്തിന്റെ പൈതൃകം പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകളും വിനോദപരിപാടികളും
ആസ്വദിക്കാൻ തിരക്കേ റുകയാണ്. ദേശീയ ദിനഅവധിയോടൊപ്പം
വെള്ളിയാഴ്ച പൊതു അവധി കൂടിയായ തിനാൽ സ്വകാര്യ മേഖലയിൽ നാളെമുതൽ രണ്ടുദിവസവും ഗവൺ മെന്റ് മേഖലയിൽ മൂന്നു ദിവസത്തെ അവധിയും ലഭിക്കുന്നതിനാൽ ഈ വർഷത്തെ ദേശീയദിനാ ഘോഷത്തിന് ഇരട്ടി മധുരമാണ്.പ്രവാസി സംഘടനകൾ വിവിധ പരിപാടികളാണ് ദേശീയ ദിനാഘോഷവുമായിസംഘടിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img