NEWS
ഖത്തർ ദേശീയ ദിനം: പൗരന്മാർക്കും പ്രവാസികൾക്കും ഖത്തർ അമീർ ആശംസകൾനേർന്നു
18/12/2025 08:30 PM IST
nila

ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. ദേശീയ ദിനാഘോഷങ്ങളുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന സന്ദേശമാണ് അമീർ തന്റെ ഔദ്യോഗിക എക്‌സ് (X) അക്കൗണ്ടിലൂടെ പങ്കുവച്ചത്."എന്റെ പ്രിയപ്പെട്ട ജനങ്ങൾക്കും രാജ്യത്ത് താമസിക്കുന്ന എല്ലാവർക്കും ദേശീയ ദിനാശംസകൾ. സർവശക്തനായ അല്ലാഹു നമ്മുടെ രാജ്യത്തിന് സുരക്ഷയുടെയും സമൃദ്ധിയുടെയും അനുഗ്രഹങ്ങൾ നിലനിർത്തുകയും പുരോഗതിയും സമ്പുഷ്ടതയും തുടരുമാറാകട്ടെ."
ദേശീയ ദിന സന്ദേശത്തിൽ അമീർ പറഞ്ഞു.ഖത്തറിന്റെ ഐക്യത്തിന്റെയും സ്ഥിരതയുടെയും വളർച്ചയുടെയും അടയാളമായി ദേശീയ ദിനത്തെ വിശേഷിപ്പിക്കുന്ന ഈ സന്ദേശം, സ്വദേശികളും പ്രവാസികളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നും വലിയ സ്വീകാര്യത നേടി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











