10:00am 19 April 2026
NEWS
ഐക്യത്തിന്റെയും ശക്തിയുടെയും ദൃശ്യവിസ്മയമായി ഖത്തർ ദേശീയ ദിന പരേഡ്
18/12/2025  08:37 PM IST
nila
ഐക്യത്തിന്റെയും ശക്തിയുടെയും ദൃശ്യവിസ്മയമായി ഖത്തർ ദേശീയ ദിന പരേഡ്

 

ദോഹ:സാംസ്കാരിക പൈതൃകത്തിൻറെയും ദേശീയഅഭിമാനത്തിന്റെയും സുദിനമായ ദേശീയ ദിനാഘോഷപൊലിമയിൽഖത്തർ.ഇന്ന് രാവിലെ  ഒൻപത് മണിക്ക് ദോഹ കോർണീഷിൽ നടന്ന ദേശീയ ദിന പരേഡിനെ
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പരേഡിനെ അഭിവാദ്യം ചെയ്തു.
വിവിധ സേനകളും കാലാൾപടകളും അണിനിരന്ന പരേഡ് വീക്ഷിക്കാൻ മന്ത്രിമാർ, സൈനിക മേധാവികൾ, രാജകുടുംബാംഗങ്ങൾ എന്നിവർ സന്നിഹിത രായിരുന്നു. പോര്‍വിമാനങ്ങളുടെ അഭ്യാസപ്പറക്കലും  വാഹനറാലിയും ആകാംക്ഷയുടെ ആവേശക്കാഴ്ചയായി. ഖത്തറിന്റെ ദേശീയപതാകയിലെ നിറങ്ങൾ വാരി വിതറി പോര്‍വിമാനങ്ങള്‍ ഒന്നിച്ചുയർന്നു.
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ദിന പരേഡ് വീണ്ടും നടന്നത് പൊതുജനങ്ങളിൽ വലിയ ആവേശം സൃഷ്ടിച്ചു.
രാത്രി നടക്കുന്ന കരിമരുന്ന് പ്രയോഗങ്ങളും ഡ്രോൺ ഷോകളും ആഘോഷങ്ങൾക്ക് വർണ്ണാഭമായ ദൃശ്യവിസ്മയം തീർക്കും.മലയാളികളടക്കമുള്ള പ്രവാസികൾ സന്തോഷത്തോടെ അഭിമാനത്തോടെയാണ്  ദേശീയദിനാഘോഷങ്ങളുടെ ഭാഗമായത്.
കൗതുകക്കാഴ്ചയൊരുക്കി
ദേശീയദിനാഘോഷവേളയിൽ ഖത്തറിനെ സുന്ദരമാക്കിയാണ് വഴിയോരങ്ങളിൽ ദേശീയപതാകയും അലങ്കാര വിളക്കുകളും ഒരുക്കിയിരുന്നത്.
രാജ്യത്തിന്റെ വിവിധകേന്ദ്രങ്ങളിൽ നടക്കുന്ന ആഘോഷപരിപാടികൾ
ഡിസംബർ 20വരെ നീണ്ടുനിൽക്കും.ദേശീയ ദിനത്തോടനുബന്ധിച്ച്
പ്രവാസിസംഘടനകളും
വിവിധ പരിപാടികൾ
ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഇന്ത്യൻസ്‌കൂളുകളിൽ
വിപുലമായ ദേശീയ ദിനാഘോഷ പരിപാടികൾ
നടന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img