06:48am 12 November 2026
NEWS
ഖത്തർ ദേശീയദിനം : വാഹന അലങ്കാര ചട്ടങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം
16/12/2025  11:08 AM IST
nila
ഖത്തർ ദേശീയദിനം : വാഹന അലങ്കാര ചട്ടങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

 

ദോഹ:ദേശീയദിനാഘോഷങ്ങളുമായി ബന്ധമില്ലാത്ത വാചകങ്ങളോ സ്റ്റിക്കറുകളോ വാഹനങ്ങളിൽ പതിപ്പിക്കുന്നത് നിരോധിച്ചതായി
ഖത്തർആഭ്യന്തര മന്ത്രാലയം.  ഖത്തർദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹന അലങ്കാരവുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും ആഭ്യന്തര മന്ത്രാലയം (MoI) പുറത്തിറക്കി. ഡിസംബർ 14 മുതൽ 20 വരെ വാഹനങ്ങൾ അലങ്കരിക്കാൻ അനുമതിയുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.മാർഗനിർദേശങ്ങൾ പ്രകാരം, വാഹനത്തിന്റെ യഥാർത്ഥ നിറം മാറ്റാൻ പാടില്ല, മുൻവശത്തെയും പിന്നിലെയും നമ്പർപ്ലേറ്റുകൾ മറയ്ക്കുകയോ മൂടുകയോ ചെയ്യരുത്. മുന്നിലെയും പിന്നിലേയും വിൻഡ്ഷീൽഡുകളും ഡ്രൈവറുടെയും മുൻസീറ്റിലെ യാത്രക്കാരന്റെയും സൈഡ് ഗ്ലാസുകളും നിറം കൊടുക്കുകയോ ടിന്റ് ചെയ്യുകയോ പാടില്ല.
 ഈ ചട്ടങ്ങൾ രാജ്യവ്യാപകമായി ബാധകമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img