09:33am 19 April 2026
NEWS
ഖത്തർ ദേശീയ ദിനം: മർസഹൈപ്പർമാർക്കറ്റിൽ വമ്പൻ ഓഫറുകൾ
18/12/2025  06:13 AM IST
nila
ഖത്തർ ദേശീയ ദിനം: മർസഹൈപ്പർമാർക്കറ്റിൽ വമ്പൻ ഓഫറുകൾ

 

ദോഹ: ഖത്തർ ദേശീയ ദിനം  പ്രമാണിച്ച് മർസ ഹൈപ്പർമാർക്കറ്റ് രാജ്യവ്യാപകമായി പ്രത്യേക പ്രമോഷനുകൾ പ്രഖ്യാപിച്ചു. ആഘോഷങ്ങളുടെ ഭാഗമായുള്ള ഓഫറുകൾ ഡിസംബർ 31 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ചെരുപ്പുകൾ, കളിപ്പാട്ടങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആകർഷകമായ ഇളവുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. എല്ലാ കുടുംബങ്ങൾക്കും പ്രയോജനപ്പെടുന്ന വിലക്കുറവുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
തിരഞ്ഞെടുത്ത വസ്ത്രങ്ങൾക്കും ചെരുപ്പുകൾക്കും ‘രണ്ട് വാങ്ങുമ്പോൾ ഒന്ന് സൗജന്യം’ എന്ന പ്രത്യേക ഓഫറും മർസ ഹൈപ്പർമാർക്കറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ജെ മാൾ മാർഖിയ, ബിൻ ഒമ്രാൻ, മുഷൈരിബ്, അബു ഹമൂർ, ഐൻ ഖാലിദ് എന്നിവിടങ്ങളിലായി നിരവധി ശാഖകൾ മർസ ഹൈപ്പർമാർക്കറ്റിനുണ്ട്.
 ഉപഭോക്തൃ സേവനം കൂടുതൽ വിപുലപ്പെടുത്തുന്നതിനായി പ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
“മർസയുടെ വളർച്ചാ യാത്രയിൽ നമ്മെ പിന്തുണച്ച സമൂഹത്തിന് തിരികെ നൽകാനുള്ള അവസരമാണ് ഖത്തർ ദേശീയ ദിനം. എല്ലാ കുടുംബങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ഓഫറുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ജനറൽ മാനേജർ ഹാരിസ് കാദർ പറഞ്ഞു.
ഉപഭോക്താക്കളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മത്സരാധിഷ്ഠിത വിലയിൽ ഉപഭോക്തൃ സംതൃപ്തി മുൻനിർത്തി നൽകുന്നതിൽ മർസ പ്രതിബദ്ധമാണെന്ന് മാനേജിങ് ഡയറക്ടർ ജാഫർകണ്ടോത്ത്പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img