NEWS
ഖത്തർ ദേശീയ ദിനാഘോഷം: ഐക്യനടപ്പുമായി വേൾഡ് മലയാളി കൗൺസിൽ ഖത്തർ
21/12/2025 12:40 PM IST
nila

ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ (WMC) ഖത്തർ ചാപ്റ്റർ ഐക്യനടപ്പ് സംഘടിപ്പിച്ചു. ദോഹയിലെ അൽ മുന്തസ പാർക്കിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു.
WMC ഖത്തർ ചെയർമാൻ സുരേഷ് കാരിയാട്, പ്രസിഡന്റ് സിയാദ് ഉസ്മാൻ, ജനറൽ സെക്രട്ടറി രഞ്ജിത് ചാലിൽ, ട്രഷറർ ജിജി ജോൺ, അഡ്വൈസറി ബോർഡ് ചെയർമാൻ വി. എസ്. നാരായണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഐക്യനടപ്പ്. അബ്ദുൽ റൗഫ് കൊണ്ടോട്ടി, ജെബി കെ ജോൺ, ജോൺ ഗിൽബർട്ട്, കാജൽ മൂസ, ഷഹാന അബ്ദുൽ ഖാദർ, സുബിന വിജയ് എന്നിവർ ഉൾപ്പെടെയുള്ള അംഗങ്ങളും സജീവമായി പങ്കെടുത്തു.
ആതിഥേയ രാജ്യമായ ഖത്തറിന്റെ ദേശീയ ദിനം ആഘോഷിക്കുന്നതിനായി പുലർച്ചെ തന്നെ അംഗങ്ങൾ ഒത്തുചേർന്നു. ഐക്യവും സൗഹൃദവും പ്രകടിപ്പിച്ച പരിപാടി, ഖത്തറിലെ ജീവിതാനുഭവങ്ങളും സ്മരണകളും പങ്കുവെച്ചുകൊണ്ടാണ് സമാപിച്ചത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










