
ദോഹ:ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ലുസൈൽ കൊട്ടാരത്തിൽ സംഘടിപ്പിച്ച അർദ (പരമ്പരാഗത വാൾ നൃത്തം) പരിപാടിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുത്തു.
വാളുകൾ വീശിക്കൊണ്ട്, താളത്തിലുള്ള വരികളും യുദ്ധ ഗാനങ്ങളും പാടുന്ന
പരമ്പരാഗത നാടോടി നൃത്തമായ 'അർദ' ദേശീയദിനാഘോഷങ്ങൾക്ക് പാരമ്പര്യത്തിന്റെ തിളക്കം പകർന്നു.
അമീറിന്റെ വ്യക്തിഗത പ്രതിനിധിയായ ശൈഖ് ജാസിം ബിൻ ഹമദ് അൽ താനി, ശൈഖ് അബ്ദുള്ള ബിൻ ഖലീഫ അൽ താനി എന്നിവരും നിരവധി രാജകുടുംബാംഗങ്ങളും അർദയിൽ പങ്കാളികളായി. ശൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിം, വിവിധ വകുപ്പ് മന്ത്രിമാർ, പ്രമുഖ വ്യക്തിത്വങ്ങൾ, വിശിഷ്ടപൗരന്മാർ എന്നിവരുംപങ്കെടുത്തു.
ആഘോഷങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും
അറേബ്യൻ ജനതയുടെ
പ്രിയപ്പെട്ട നൃത്തം
യഥാർത്ഥ വാൾ പോരാട്ടങ്ങളിൽ നിന്ന് രൂപം കൊണ്ടതും, വംശീയ ഐക്യവും ധൈര്യവും പ്രകടിപ്പിക്കുന്നതുമാണ്.
ഖത്തറിന്റെ പൈതൃകവും ഐക്യവും പ്രതിഫലിപ്പിക്കുന്ന അർദ അവതരണം, ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രധാന സാംസ്കാരിക പരിപാടികളിലൊന്നാണ്.











