11:52am 19 April 2026
NEWS
ലോകനഗരങ്ങളിൽ ഖത്തർ ദേശീയ ദിനാഘോഷം
19/12/2025  10:49 AM IST
nila
ലോകനഗരങ്ങളിൽ ഖത്തർ ദേശീയ ദിനാഘോഷം

ദോഹ:ഡിസംബർ 18ന് ആചരിക്കുന്ന ഖത്തർ ദേശീയദിനത്തോടനുബന്ധിച്ച്ലോകമെമ്പാടുമുള്ള ഖത്തറിന്റെ എംബസികളും, കോൺസുലർപ്രതിനിധി ദൗത്യകേന്ദ്രങ്ങളും വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 
വിവിധ രാജ്യങ്ങളിലെ തലസ്ഥാന നഗരങ്ങളിലെയും പ്രധാന നഗരങ്ങളിലെയും ആഘോഷ പരിപാടികളിൽ ഉന്നത സർക്കാർ പ്രതിനിധികളും നയതന്ത്രജ്ഞരും പൊതുജനങ്ങളും പങ്കെടുത്തു. ലോക രാജ്യങ്ങളുമായുള്ള ഖത്തറിന്റെ മികച്ച ബന്ധങ്ങൾ വ്യക്തമായി പ്രതിഫലിക്കു ന്നതായിരുന്നുആഘോഷപരിപാടികൾ.
വിദേശ ദൗത്യകേന്ദ്രങ്ങളുടെ മേധാവികൾ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി, ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനി എന്നിവർക്കും
 ഖത്തർ ജനതയ്ക്കും   ദേശീയ ദിനാശംസകൾ അറിയിച്ചു. ഈ വർഷം “With You It Rises, From You It Awaits” എന്ന പ്രമേയത്തിലാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.
ദേശീയ ദിനാഘോഷം വിശ്വസ്തതയും ദേശീയ ബോധവും ശക്തിപ്പെടുത്തുന്നതോടൊപ്പം, മുൻതലമുറകളുടെ പാത പിന്തുടർന്ന് വികസനത്തിന്റെയും സമൃദ്ധിയുടെയും യാത്ര തുടരാനുള്ള പുതുക്കിയ പ്രതിജ്ഞയാണെന്ന് ദൗത്യകേന്ദ്ര മേധാവികൾ അഭിപ്രായപ്പെട്ടു.പ്രാദേശികവുംഅന്താരാഷ്ട്രവുമായ സംഘർഷ വിഷയങ്ങളിൽ ഖത്തർ നയതന്ത്രം കൈവരിച്ച ശ്രദ്ധേയ വിജയങ്ങളും അവർ ചൂണ്ടിക്കാട്ടി. സമാധാനപരമായ തർക്കപരിഹാരത്തിലൂടെ ആഗോള സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതാണ് ഖത്തറിന്റെ വിദേശനയത്തിന്റെ അടിസ്ഥാനം എന്നും അവർ പറഞ്ഞു.സൗഹൃദ രാജ്യങ്ങളുമായും സഹോദര രാജ്യങ്ങളുമായും ഖത്തറിനുള്ള നയതന്ത്ര, വാണിജ്യ, സാമ്പത്തിക, നിക്ഷേപ, സാംസ്കാരിക ബന്ധങ്ങൾ തുടർച്ചയായി വളരുന്നതായും ദൗത്യകേന്ദ്രങ്ങൾ വ്യക്തമാക്കി. മാനവിക സഹായം, സുസ്ഥിര വികസനം, കാലാവസ്ഥാ മാറ്റം,ദാരിദ്ര്യനിർമാർജനം, ഭീകരവാദ വിരുദ്ധ പ്രവർത്തനം തുടങ്ങിയ ആഗോള വിഷയങ്ങളിൽ ഇരുപക്ഷ-ബഹുപക്ഷ സഹകരണത്തിൽ ഖത്തർ വഹിക്കുന്ന സജീവ പങ്കാണ് രാജ്യത്തിന് അന്താരാഷ്ട്ര തലത്തിൽ ഉയർന്ന സ്ഥാനമാണുള്ളത്.
പ്രാദേശികവും അന്താരാഷ്ട്രവുമായ തലങ്ങളിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി പങ്കാളി രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്താനുള്ള ഖത്തറിന്റെ സ്ഥിരമായ പ്രതിബദ്ധത ദൗത്യകേന്ദ്ര മേധാവികൾ വീണ്ടും ആവർത്തിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img