NEWS
ഖത്തർ നാഷണൽ ഡേ: വ്യാഴാഴ്ച ഔദ്യോഗിക അവധിപ്രഖ്യാപിച്ച് അമീരി ദിവാൻ
17/12/2025 12:11 PM IST
nila

ദോഹ:ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന് വ്യാഴാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാഷണൽ ഡേ അവധിക്ക് ശേഷം സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ഡിസംബർ 21 ഞായറാഴ്ച മുതൽ വീണ്ടും ജോലി പുനരാരംഭിക്കുമെന്നും അമീരി ദിവാൻ അറിയിച്ചു.ഖത്തറിന്റെ ചരിത്രവും ദേശീയ ഐഡന്റിറ്റിയും ആഘോഷിക്കുന്ന നാഷണൽ ഡേ രാജ്യവ്യാപകമായി വിവിധ പരിപാടികളോടെയാണ് ആചരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











