02:02pm 12 November 2026
NEWS
ദേശീയ പൈതൃകം സംരക്ഷിക്കാൻ ഏകീകൃത രേഖാ സംവിധാനവുമായി ഖത്തർ നാഷണൽ ആർകൈവ്‌സ്
05/01/2026  10:56 AM IST
nila
ദേശീയ പൈതൃകം സംരക്ഷിക്കാൻ ഏകീകൃത രേഖാ സംവിധാനവുമായി ഖത്തർ നാഷണൽ ആർകൈവ്‌സ്

ദോഹ:ഖത്തറിന്റെ ചരിത്ര സ്മൃതി സംരക്ഷിക്കുന്നതിനായി 80ഓളം സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഏകീകൃത രേഖീകരണ ഘടന പൂർത്തിയാക്കിയതായി ഖത്തർ നാഷണൽ ആർകൈവ്‌സ് അറിയിച്ചു.ഖത്തർ നാഷണൽ ആർകൈവ്‌സിന്റെ സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് അബ്ദുള്ള അൽ ബുവൈനൈൻ അറിയിച്ചതനുസരിച്ച്, സ്ഥാപനാത്മക രേഖീകരണം, ഡിജിറ്റൽ പരിവർത്തനം, നവീകരണം, സുസ്ഥിരത എന്നിവ സംയോജിപ്പിച്ച സമഗ്ര സംവിധാനമാണ് നിലവിൽ രൂപം കൊണ്ടത്. ഖത്തറിലെ പത്രങ്ങളുടെ ചരിത്ര രേഖീകരണ പദ്ധതി അവസാനഘട്ടത്തിലാണെന്നും സ്വകാര്യ രേഖകളും ലൈബ്രറികളും ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.അറബ് മേഖലയിലെ ‘മെമ്മറി ഓഫ് ദ വേൾഡ്’ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം ഖത്തർ വഹിക്കുന്നതിലൂടെ ഡോക്യുമെന്റേഷൻ രംഗത്തെ രാജ്യത്തിന്റെ പ്രാധാന്യം കൂടുതൽ ശക്തമായതായി അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ദോഹയിൽ അറബ് ലോക ഡോക്യുമെന്റേഷൻ യോഗവും ഗൾഫ് തല യോഗവും സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.
ഇതോടൊപ്പം, ഖത്തർ നാഷണൽ ആർകൈവ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ജനുവരി 16ന് ആരംഭിക്കുമെന്നും, പ്രത്യേക സെർച്ച് എൻജിൻ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ദേശീയ സ്മൃതി സംരക്ഷിക്കുകയും വരും തലമുറകൾക്ക് ലഭ്യമാക്കുകയും ചെയ്യുന്ന സമഗ്ര രേഖാ മാനേജ്മെന്റ് സംവിധാനത്തിലേക്ക് ഖത്തർ നാഷണൽ ആർകൈവ്‌സ് മുന്നേറുകയാണെന്ന് സെക്രട്ടറി ജനറൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img