
ദോഹ: ഖത്തർ ഫൗണ്ടേഷന് (QF) കീഴിലുള്ള ഖത്തർ മ്യൂസിക് അക്കാദമിക്ക് (QMA) ലോകത്തിലെ ഏറ്റവും അഭിമാനകരമായ അന്താരാഷ്ട്ര സംഗീത വിദ്യാഭ്യാസ അംഗീകാരം. ആഗോളതലത്തിൽ സംഗീത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്ന പ്രമുഖ സ്വതന്ത്ര സംഘടനയായ 'മ്യൂസിക്യു' (MusiQuE - Music Quality Enhancement) വിന്റെ അംഗീകാരം നേടുന്ന ഗൾഫ് മേഖലയിലെ ആദ്യത്തെ സ്ഥാപനമായി ഖത്തർ മ്യൂസിക് അക്കാദമി മാറി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ലോകത്തിലെ വരേണ്യ സംഗീത സ്ഥാപനങ്ങളുടെ നിരയിലേക്കാണ് ഇതോടെ ക്യുഎംഎ ഉയർന്നിരിക്കുന്നത്.
ഖത്തർ ഫൗണ്ടേഷൻ പ്രീ-യൂണിവേഴ്സിറ്റി എജ്യുക്കേഷന്റെ ഭാഗമായി കത്താറ കൾച്ചറൽ വില്ലേജിൽ 2011-ലാണ് അക്കാദമി സ്ഥാപിതമായത്. പരമ്പരാഗത അറബ് സംഗീതത്തിലും വെസ്റ്റേൺ ക്ലാസിക്കൽ സംഗീതത്തിലും സമഗ്രമായ പരിശീലനം നൽകുന്ന ക്യുഎംഎ, ഖത്തറിന്റെയും ഈ മേഖലയുടെയും സംഗീത പൈതൃകം സംരക്ഷിക്കുന്നതിലും ഗവേഷണങ്ങളിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.










