08:46pm 11 November 2026
NEWS
ഖത്തർ മ്യൂസിയംസ് യുവജനോത്സവം 2025 സമാപിച്ചു
09/11/2025  08:14 PM IST
nila
ഖത്തർ മ്യൂസിയംസ് യുവജനോത്സവം 2025 സമാപിച്ചു

ദോഹ: ഖത്തർ മ്യൂസിയംസ് (QM) സംഘടിപ്പിച്ച ‘യൂത്ത് ഫെസ്റ്റിവൽ 2025’ ശനിയാഴ്ച ടീൻ ഹബ്ബിൽ സമാപിച്ചു. ഖത്തർ ഫൗണ്ടേഷന്റെ ഭാഗമായ എർത്ന സംഘടിപ്പിച്ച ഖത്തർസസ്റ്റെയിനബിലിറ്റി വീക്കിന്റെ ഭാഗമായാണ് ഈ ഉത്സവം നടന്നത്.
നഗര സുസ്ഥിരതയെ ആസ്പദമാക്കി യുവാക്കൾ നയിച്ച ഖത്തറിലെ ആദ്യ ഫെസ്റ്റിവൽ ആയിരുന്നു ഇത്. സമാപനച്ചടങ്ങിൽ QM സിഇഒ മൊഹമ്മദ് സാദ് അൽ റുമൈഹി സുസ്ഥിരതയെ പ്രോത്സാഹിപ്പിച്ച യുവജന സംരംഭങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും ആദരവ് അർപ്പിച്ചു.
എട്ട് ദിവസത്തെ ഉത്സവത്തിൽ യുവജന പ്രകടനങ്ങൾ, സുസ്ഥിര ഉൽപ്പന്നങ്ങൾ, സസ്യാഹാര വിഭവങ്ങൾ, റിസൈക്ല്‍ഡ് ആർട്ട് വർക്ക്‌ഷോപ്പുകൾ എന്നിവ ഉൾപ്പെടുത്തി. ടീൻ ഹബ് ഡയറക്ടർ അബ്ദുൽറഹ്മാൻ അൽ ഇഷാഖ് പറഞ്ഞു, 13 മുതൽ 19 വയസുവരെയുള്ള യുവാക്കൾക്കായി സൃഷ്ടിപരമായ പഠനവും കഴിവ് വികസനവും ലക്ഷ്യമിട്ടാണ് ഈ പ്രോഗ്രാമുകൾ.
ഉത്സവം, ഖത്തറിന്റെ സൃഷ്ടിപരവും സുസ്ഥിരവുമായ ഭാവി നിർമ്മിക്കുന്നതിൽ യുവതലമുറയുടെ പങ്ക് തെളിയിച്ചതായി QM അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img