01:35pm 12 November 2026
NEWS
രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം രൂപപ്പെടുത്തിയ ദാതാക്കളെ ആദരിച്ച് ഖത്തർ മ്യൂസിയംസ്
02/01/2026  12:04 PM IST
nila
രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം രൂപപ്പെടുത്തിയ ദാതാക്കളെ ആദരിച്ച് ഖത്തർ മ്യൂസിയംസ്

ദോഹ: രാജ്യത്തിന്റെ സാംസ്‌കാരിക ശേഖരങ്ങൾ സമ്പന്നമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ദാതാക്കളെ ഖത്തർ മ്യൂസിയംസ് ആദരിച്ചു. കുടുംബങ്ങൾ കൈമാറിയ പൈതൃക വസ്തുക്കൾ മുതൽ കലാകാരന്മാർ സംഭാവന ചെയ്ത അപൂർവ കൃതികൾ വരെ, കോർപ്പറേറ്റ് സ്ഥാപനങ്ങളും നയതന്ത്ര മിഷനുകളും നൽകിയ ചരിത്ര രേഖകളും കലാസൃഷ്ടികളും ഉൾപ്പെടെ, പൊതുശേഖരത്തെ സമ്പുഷ്ടമാക്കിയ സംഭാവനകളാണ് ആദരിക്കപ്പെട്ടത്.
കഴിഞ്ഞ ഇരുപത് വർഷത്തിനിടെ 250ലധികം ദാതാക്കൾ ഖത്തർ മ്യൂസിയംസിന്റെ വിവിധസ്ഥാപനങ്ങളിലേക്കും പദ്ധതികളിലേക്കും കലയും പൈതൃകവസ്തുക്കളും സംഭാവന ചെയ്തതായി അധികൃതർ അറിയിച്ചു. ദേശീയ മ്യൂസിയം ഓഫ് ഖത്തർസ്ഥാപിതമായതിന് 50 വർഷം പൂർത്തിയാകുന്നതോടനുബന്ധിച്ച് ആരംഭിച്ച ‘എവല്യൂഷൻ നേഷൻ’ പദ്ധതിയുടെ ഭാഗമായാണ് ഈ ആദരം.
ഭാവിതലമുറകൾക്കായി രാജ്യത്തിന്റെ പൈതൃകവും സാംസ്‌കാരിക സ്വത്തുക്കളും സംരക്ഷിക്കുകയും പ്രചോദനമാക്കുകയും ചെയ്യുന്നതിനായി ദാതാക്കളുടെ പങ്കാളിത്തം തുടർന്നും സ്വാഗതം ചെയ്യുന്നതായി ഖത്തർ മ്യൂസിയംസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img