11:46pm 09 November 2026
NEWS
ഖത്തർ മ്യൂസിയംസ് ഡിസൈൻ ദോഹ പ്രൈസ് 2026 പ്രഖ്യാപിച്ചു
21/04/2025  03:33 PM IST
nila
ഖത്തർ മ്യൂസിയംസ് ഡിസൈൻ ദോഹ പ്രൈസ് 2026 പ്രഖ്യാപിച്ചു

ദോഹ: മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന)മേഖലയിലുടനീളമുള്ള ഡിസൈൻ മേഖലകളിലെ അസാധാരണ പ്രതിഭകളെകണ്ടെത്തുന്ന ഡിസൈൻ ദോഹ പ്രൈസിന്റെ രണ്ടാം പതിപ്പ് ഖത്തർ മ്യൂസിയംസ് പ്രഖ്യാപിച്ചു. നാല് വ്യത്യസ്ത ഡിസൈൻ വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത
 നാല്ഡിസൈനർമാർക്കാണ് പുരസ്ക്കാരം നൽകുന്നത്. ഓരോ വിജയിക്കും രണ്ട് ലക്ഷം റിയാൽ വീതമാണ് സമ്മാനം. ഏപ്രിൽ 20 ന്  തുടങ്ങിയ രെജിസ്ട്രേഷൻ 2025 ജൂൺ 30 ന്അവസാനിക്കും.
ഷെയ്ഖ അൽ മയസ്സ ബിൻത് ഹമദ് അൽ താനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഡിസൈൻ ദോഹ സമ്മാനം, പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും പ്രാദേശിക ഡിസൈനർമാരും ആഗോള പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിനുമുള്ള അവരുടെ അചഞ്ചലമായ സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം ഡിസൈൻ മികവിന്റെ അറബ് സൃഷ്ടിപരമായ സംരംഭകത്വത്തിനുള്ള  സാംസ്കാരികമായ  ഖത്തറിന്റെ പ്രതിബന്ധതയാണ്അടയാളപെടുത്തുന്നതെന്ന് 
ഡിസൈൻ ദോഹയുടെ ആക്ടിംഗ് ഡയറക്ടർ ഫഹദ് അൽ ഒബൈദ്‌ലി പറഞ്ഞു:

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img