
ദോഹ: മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന)മേഖലയിലുടനീളമുള്ള ഡിസൈൻ മേഖലകളിലെ അസാധാരണ പ്രതിഭകളെകണ്ടെത്തുന്ന ഡിസൈൻ ദോഹ പ്രൈസിന്റെ രണ്ടാം പതിപ്പ് ഖത്തർ മ്യൂസിയംസ് പ്രഖ്യാപിച്ചു. നാല് വ്യത്യസ്ത ഡിസൈൻ വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത
നാല്ഡിസൈനർമാർക്കാണ് പുരസ്ക്കാരം നൽകുന്നത്. ഓരോ വിജയിക്കും രണ്ട് ലക്ഷം റിയാൽ വീതമാണ് സമ്മാനം. ഏപ്രിൽ 20 ന് തുടങ്ങിയ രെജിസ്ട്രേഷൻ 2025 ജൂൺ 30 ന്അവസാനിക്കും.
ഷെയ്ഖ അൽ മയസ്സ ബിൻത് ഹമദ് അൽ താനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഡിസൈൻ ദോഹ സമ്മാനം, പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും പ്രാദേശിക ഡിസൈനർമാരും ആഗോള പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിനുമുള്ള അവരുടെ അചഞ്ചലമായ സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം ഡിസൈൻ മികവിന്റെ അറബ് സൃഷ്ടിപരമായ സംരംഭകത്വത്തിനുള്ള സാംസ്കാരികമായ ഖത്തറിന്റെ പ്രതിബന്ധതയാണ്അടയാളപെടുത്തുന്നതെന്ന്
ഡിസൈൻ ദോഹയുടെ ആക്ടിംഗ് ഡയറക്ടർ ഫഹദ് അൽ ഒബൈദ്ലി പറഞ്ഞു:











