04:04am 08 November 2026
NEWS
ഖത്തർ മ്യൂസിയം റമദാൻ ഫുട്ബോൾ ടൂർണമെന്റ്:അൽ നജാദയ്ക്ക് കിരീടം
22/03/2025  09:28 AM IST
nila
ഖത്തർ മ്യൂസിയം റമദാൻ ഫുട്ബോൾ ടൂർണമെന്റ്:അൽ നജാദയ്ക്ക് കിരീടം

ദോഹ: ഖത്തർ മ്യൂസിയം (ക്യുഎം) റമദാൻ ഫുട്ബോൾ ടൂർണമെന്റിൽഅൽ നജാദയ്ക്ക് കിരീടം.ഷെൽ, ടോട്ടൽ എനർജിസ്, മുഷൈരിബ് പ്രോപ്പർട്ടീസ്, സീഷോർ, ഖത്തർ ഫൗണ്ടേഷൻ, ഖത്തർ എയർവേയ്‌സ്, നോർത്ത് ഓയിൽ കമ്പനി എന്നിവയിലെ ജീവനക്കാരും ക്യുഎം ജീവനക്കാരും ഉൾപ്പെടെ ഏകദേശം 200 പേർ ടൂർണമെന്റിൽ പങ്കെടുത്തു.മാർച്ച് 2 മുതൽ 11 വരെ എംഐഎ പാർക്കിൽ നടന്ന ക്യുഎം സ്റ്റാഫ്ടൂർണമെന്റോടെയാണ് മത്സരം ആരംഭിച്ചത്, തുടർന്ന് മാർച്ച് 3 മുതൽ 12 വരെ ഇന്റർ-കമ്പനി ടൂർണമെന്റും നടന്നു. യാല്ല ഷൂട്ട് ദി ക്യുഎം കിഡ്‌സ് റമദാൻ ഫുട്ബോൾ ടൂർണമെന്റ് മാർച്ച് 13 ന് മത്താഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നടന്നു. പരമ്പരാഗത തൗബ്, ഗഹ്ഫിയ എന്നിവ ധരിച്ച് കുട്ടികൾ ഫുട്ബോൾ കളിച്ച ഗരൻഗാവോ രാത്രിയോടനുബന്ധിച്ചായിരുന്നു ഫൈനൽമത്സരം അരങ്ങേറിയത്.മറ്റുവിജയികൾ(യഥാക്രമം രണ്ട് മുതൽ നാലാം സ്ഥാനങ്ങൾ വരെയുള്ള ക്രമത്തിൽ) സ്റ്റാഫ് ടൂർണമെൻ്റ് - അൽ നജാദ, അൽ ജസ്സാസിയ, അൽ വജ്ബ, ബർസാൻ ടവേഴ്സ്. ഇൻ്റർ-കമ്പനി ടൂർണമെൻ്റ് - ഖത്തർ എയർവേയ്‌സ്, ടോട്ടൽ എനർജീസ്, ഖത്തർ ഫൗണ്ടേഷൻ, മഷീറബ് പ്രോപ്പർട്ടീസ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img