
ദോഹ: 50 വർഷത്തെ സാംസ്കാരിക യാത്ര ആഘോഷിച്ച് ഖത്തർ മ്യൂസിയങ്ങൾ. ഒക്ടോബർ 23 മുതൽ വിപുലമായ പ്രദർശനങ്ങളും സാംസ്കാരിക പരിപാടികളുമടങ്ങിയ വാർഷിക സീസൺ ആരംഭിക്കുമെന്ന്
ഖത്തർ മ്യൂസിയം(QM)
അറിയിച്ചു. “ഇവല്യൂഷൻ നേഷൻ” എന്ന 18 മാസത്തെ സാംസ്കാരിക യാത്രാ ക്യാമ്പെയിനിന്റെ ഭാഗമായാണ് ഇത്തവണത്തെ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്.
പകുതി നൂറ്റാണ്ടായി കലയും സംസ്കാരവും ഖത്തറിന് അഭിമാനത്തിന്റെയും ഐക്യത്തിന്റെയും ഉറവിടമാണ്. ലോകവുമായി തുറന്ന മനസ്സോടെയും സൗഹൃദത്തോടെയും ഇടപഴകാൻ ഇതിലൂടെ കഴിഞ്ഞതായിQM ചെയർപേഴ്സൺ ഹൈ ശൈഖ മയ്യാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽ താനി പറഞ്ഞു.
“A Nation’s Legacy, A People’s Memory: Fifty Years Told” – ഖത്തർ നാഷണൽ മ്യൂസിയത്തിൽ (NMoQ).
“Countryside: A Place to Live, Not Leave” – ഗ്രാമീണ ജീവിതത്തിന്റെ ഭാവി ഗവേഷിക്കുന്ന പ്രോജക്റ്റ് (QFFD സഹകരണം).
“I. M. Pei: Life Is Architecture” – പ്രശസ്ത ആർക്കിടെക്ട് ഐ.എം. പെയ്‌യുടെ ജീവിതവും കൃതികളും, അൽ റിവാഖിൽ.
“I. M. Pei and the Making of the Museum of Islamic Art” ഇസ്‌ലാമിക് ആർട്ട് മ്യൂസിയവും ആർട്ട് മിൽ മ്യൂസിയവും ചേർന്ന്.
1975-ൽ ഗൾഫിലെ ആദ്യത്തെ ഇത്തരത്തിലുള്ള സാംസ്കാരിക സ്ഥാപനമായി തുടക്കം കുറിച്ച ഖത്തർ നാഷണൽ മ്യൂസിയം മുതൽ ഇന്ന് ലോകപ്രശസ്തമായ ജീൻ നോവൽ രൂപകൽപ്പന ചെയ്ത കെട്ടിടത്തിലേക്ക് എത്തുന്ന യാത്രയാണ് ഈ പ്രദർശനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.











