11:12am 12 November 2026
NEWS
മുൻനിര ഹരിത പദ്ധതിയുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം: എല്ലാവർക്കും സൗജന്യ ചെടികൾ
08/10/2025  07:20 PM IST
nila
മുൻനിര ഹരിത പദ്ധതിയുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം: എല്ലാവർക്കും സൗജന്യ ചെടികൾ

 


ദോഹ: പുതിയ സാമൂഹ്യ സേവന പദ്ധതിയുമായി
ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം.പുതിയ പദ്ധതിയിലൂടെ നഗരവാസികൾക്ക്  കീടങ്ങളെ പ്രതിരോധിക്കുന്ന ചെടി കൾ സൗജന്യമായി വിതരണം ചെയ്യുന്നു. പൊതുജനാരോഗ്യം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി,നാടിന്റെ ഹരിത സൗന്ദര്യം വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി പ്രകാരം ഒരാൾക്ക് നാല്  ചെടികൾ വീതംസൗജന്യമായി നൽകും. ചെടികൾക്ക് കീടങ്ങളെ പ്രകൃതിദത്തമായി തള്ളാനുള്ള കഴിവുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇതിലൂടെ പരിസ്ഥിതി സുരക്ഷിതമാക്കുകയും, ഖത്തർ നാഷണൽ വിഷൻ 2030-നുസരിച്ച് ഹരിതപ്രദേശങ്ങൾ വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
സൗജന്യമായി ലഭിക്കുന്ന ചെടികളിൽ തുളസി, ലെമൺ ഗ്രാസ് / സിറ്റ്രോനല്ല ഗ്രാസ്, നീം, റോസ്‌മേരി എന്നിവ ഉൾപ്പെടുന്നു. കൂടുതൽ ചെടികൾ ആവശ്യമുള്ളവർ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ‘Oun’ മൊബൈൽ ആപ്പ് വഴി  കുറഞ്ഞ വിലയ്ക്ക് വാങ്ങാം.
സൗജന്യ ചെടികൾ ആൽ മത്താർ നേഴ്‌സറിയിൽ രാവിലെ 4:30 മുതൽ 11:15 വരെ വിതരണം ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img