NEWS
കുവൈത്ത് അതിർത്തി സേനാംഗങ്ങളുടെ നിര്യാണത്തിൽ ഖത്തർ അനുശോചിച്ചു
08/03/2026 08:45 PM IST
nila

ദോഹ: ഡ്യൂട്ടിക്കിടെ കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഫോർ ലാൻഡ് ബോർഡർ സെക്യൂരിറ്റിയിലെ രണ്ട് അംഗങ്ങൾ മരണപ്പെട്ട സംഭവത്തിൽ ഖത്തർ അനുശോചനം രേഖപ്പെടുത്തി. സഹോദര രാജ്യമായ കുവൈത്തിലെ സർക്കാരിനെയും ജനങ്ങളെയും ഖത്തർ തങ്ങളുടെ അഗാധമായ ദുഃഖം അറിയിച്ചു.കുവൈത്തിന്റെ പരമാധികാരവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.മരിച്ചവരുടെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടും മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. പരേതർക്ക് വേണ്ടി പ്രാർത്ഥിക്കുകയും കുവൈത്തിലെ ജനങ്ങളെ എല്ലാവിധ വിപത്തുകളിൽ നിന്നും സംരക്ഷിക്കാൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











