04:16pm 11 November 2026
NEWS
ഖത്തർകായികയുവജനകാര്യ മന്ത്രാലയം: പരിശീലന പരിപാടിക്ക് തുടക്കമായി
21/10/2025  08:33 PM IST
nila
ഖത്തർകായികയുവജനകാര്യ മന്ത്രാലയം: പരിശീലന പരിപാടിക്ക് തുടക്കമായി

ദോഹ: ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) ജനറൽ സെക്രട്ടേറിയറ്റുമായി സഹകരിച്ച് ഖത്തർ കായിക–യുവജനകാര്യ മന്ത്രാലയം ‘ദി ആർട്ട് ഓഫ് ഡിബേറ്റ് ആൻഡ് ആർഗുമെന്റ് ബിൽഡിംഗ്’  പരിശീലന പരിപാടിക്ക് തുടക്കം കുറച്ചു. ഒക്ടോബർ 24 വരെ ദോഹയിൽ നടക്കുന്ന പരിപാടി ഖത്തർ ഫൗണ്ടേഷന്റെ ഖത്തർഡിബേറ്റ് സെന്ററിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.
 ഗൾഫ് യുവാക്കളുടെ വാദപ്രതിവാദനശേഷി, വിമർശനാത്മക ചിന്ത, തർക്കവിശകലനശേഷി എന്നിവവികസിപ്പിക്കുകയും സൃഷ്ടിപരമായ സംവാദത്തിന്റെയും പ്രബോധനശൈലിയുടെയും കഴിവുകൾ വളർത്തുകയും ചെയ്യുന്നതാണ്പരിപാടിയുടെ ലക്ഷ്യം
പബ്ലിക് സ്പീക്കിംഗ്, ചർച്ചാ നിയന്ത്രണം, ആശയവിനിമയനൈപുണ്യം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്നതിനൊപ്പം, ഗൾഫ് യുവാക്കളിൽ പങ്കുവെയ്ക്കുന്ന മൂല്യങ്ങളും സാംസ്കാരിക ബോധവും വളർത്തുന്നതിനെയും പരിപാടി ലക്ഷ്യമിടുന്നു.
ഖത്തർഡിബേറ്റ് സെന്ററിലെ അംഗീകൃത പരിശീലകർ മുഖാന്തിരമായിരിക്കും പങ്കെടുക്കുന്നവർക്ക് പ്രായോഗിക പരിശീലനം ലഭിക്കുക. മിനി-ഡിബേറ്റ് സിമുലേഷനുകൾ, വർക്ക്‌ഷോപ്പുകൾ, സാംസ്കാരിക പ്രവർത്തനങ്ങൾ, ഖത്തറിലെ പ്രധാന സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങൾ എന്നിവയുമാണ് പരിപാടിയുടെ ഭാഗങ്ങൾ.
18 മുതൽ 29 വയസുവരെയുള്ള ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ യുവാക്കളെയാണ് ലക്ഷ്യമിടുന്നത്. മൊത്തം 36 പേർ പങ്കെടുക്കുന്ന ഈ പരിപാടിയിൽ ഓരോ രാജ്യത്തുനിന്നും അഞ്ച് പേർ വീതവും ഖത്തറിൽ നിന്ന് 11 പേർ ഉൾപ്പെടും.
 ഗൾഫ് യുവജനങ്ങളുടെ ഐക്യം, പങ്കാളിത്തം, ശേഷിവികസനം എന്നിവയ്ക്കായി ഖത്തർ കായിക–യുവജനകാര്യ മന്ത്രാലയം പ്രതിബദ്ധമാണ്. ഈ പരിപാടി അതിന്റെ പ്രായോഗിക ഉദാഹരണമാണെന്ന്
യുവജനകാര്യ ഡയറക്ടർ ഫവാസ് അബ്ദുല്ല അൽ മുസൈഫരി വ്യക്തമാക്കി.
 വാദപ്രതിവാദത്തിന്റെ കലയും നിർമ്മാത്മക സംവാദശേഷിയും യുവാക്കൾക്ക് നൽകാനുള്ള ലക്ഷ്യത്തോടെ ഈ സംരംഭത്തിൽ പങ്കാളികളാകുന്നത് അഭിമാനകരമാണെന്ന്
ഖത്തർഡിബേറ്റ് പ്രോഗ്രാം സ്പെഷ്യലിസ്റ്റ് തുർക്കി അൽ സുഐദി പറഞ്ഞു.
എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ടെന്നും, പങ്കാളികൾക്ക് സമ്പന്നവും പ്രചോദനാത്മകവുമായ പരിശീലനാനുഭവം ഉറപ്പാക്കുമെന്ന്
പ്രോഗ്രാം ഡയറക്ടർ നാസർ മുഹമ്മദ് അൽ ജാബ്രി പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img