NEWS
മാലിന്യം ഉറവിടത്തിൽ തന്നെ തരംതിരിക്കണം; സുസ്ഥിര ഭാവി ലക്ഷ്യമിട്ട് ഖത്തർ നഗരസഭാ മന്ത്രാലയം
31/03/2026 09:23 PM IST
NILA

ദോഹ: പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനും 'സീറോ വേസ്റ്റ് ഖത്തർ' എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമായി വീടുകളിൽ നിന്ന് തന്നെ മാലിന്യങ്ങൾ തരംതിരിക്കാൻ (Source Segregation) പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ഖത്തർ നഗരസഭാ മന്ത്രാലയം. മാർച്ച് 30-ന് ആചരിച്ച അന്താരാഷ്ട്ര 'സീറോ വേസ്റ്റ്' ദിനത്തോടനുബന്ധിച്ചാണ് മന്ത്രാലയം ഈ സുപ്രധാന സന്ദേശം നൽകിയത്.പ്ലാസ്റ്റിക്, പേപ്പർ, ലോഹങ്ങൾ, ജൈവമാലിന്യങ്ങൾ, പൊതുവായ മാലിന്യങ്ങൾ എന്നിങ്ങനെ വീടിനുള്ളിൽ വെച്ച് തന്നെ അവയെ വെവ്വേറെ മാറ്റിവെക്കണം.മാലിന്യങ്ങളെ വെറും പാഴ്വസ്തുക്കളായി കാണാതെ പുതിയ അവസരങ്ങളായി മാറ്റുകയും ഒരു സർക്കുലർ ഇക്കോണമി (Circular Economy) കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











