05:36pm 28 October 2026
NEWS
ഗൂഗിളുമായി സഹകരിച്ച് ‘സ്മാർട്ട് റിയൽ എസ്റ്റേറ്റ് അപ്രൈസർ’ പ്രോഗ്രാമുമായി ഖത്തർ നീതിന്യായ മന്ത്രാലയം
28/10/2026  02:31 PM IST
nila
ഗൂഗിളുമായി സഹകരിച്ച് ‘സ്മാർട്ട് റിയൽ എസ്റ്റേറ്റ് അപ്രൈസർ’ പ്രോഗ്രാമുമായി ഖത്തർ നീതിന്യായ മന്ത്രാലയം

 

 

​ദോഹ: ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്ന നാലാമത് ഖത്തർ റിയൽ എസ്റ്റേറ്റ് ഫോറത്തിൽ പങ്കെടുക്കവേ, ഗൂഗിളുമായി (Google) സഹകരിച്ച് തയ്യാറാക്കിയ ‘സ്മാർട്ട് റിയൽ എസ്റ്റേറ്റ് അപ്രൈസർ’ (Smart Real Estate Appraiser) പ്രോഗ്രാം പ്രഖ്യാപിച്ച് ഖത്തർ നീതിന്യായ മന്ത്രാലയം. നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ റിയൽ എസ്റ്റേറ്റ് വസ്തുക്കളുടെ ഏറ്റവും കൃത്യവും വിശ്വസനീയവുമായ വിലനിർണ്ണയം സുതാര്യമായി ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
​ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് വിദേശികൾക്ക് തൽക്ഷണം ലഭ്യമാകുന്ന റിയൽ എസ്റ്റേറ്റ് റെസിഡൻസി സേവനങ്ങൾ, ഡിജിറ്റൽ രജിസ്ട്രേഷൻ, ഉടമസ്ഥാവകാശ കൈമാറ്റം തുടങ്ങിയ സേവനങ്ങളും ഫോറത്തിൽ മന്ത്രാലയ പവലിയൻ പരിചയപ്പെടുത്തുന്നുണ്ട്. കൂടാതെ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് നിയമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും തത്സമയ നിയമോപദേശങ്ങളും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ലഭ്യമാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img