08:22am 13 November 2026
NEWS
“ഇന്ന് സ്ക്രീൻ ചെയ്യൂ, നാളെയെ സംരക്ഷിക്കൂ” : ദേശീയ ബ്രെസ്റ്റ് കാൻസർ അവബോധ കാമ്പെയ്ൻ ആരംഭിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം
01/10/2025  10:02 AM IST
nila
“ഇന്ന് സ്ക്രീൻ ചെയ്യൂ, നാളെയെ സംരക്ഷിക്കൂ” : ദേശീയ ബ്രെസ്റ്റ് കാൻസർ അവബോധ കാമ്പെയ്ൻ ആരംഭിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം

 


ദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) വാർഷിക ബ്രെസ്റ്റ് കാൻസർ അവബോധ കാമ്പെയ്ൻ ആരംഭിച്ചതായി അറിയിച്ചു. “Screen Today, Protect Your Tomorrow” (ഇന്ന് സ്ക്രീൻ ചെയ്യൂ, നാളെയെ സംരക്ഷിക്കൂ) എന്ന പുതിയ മുദ്രാവാക്യത്തോടെയാണ് ഈ വർഷത്തെ കാമ്പെയ്ൻ.
സ്ത്രീകളിൽ ആരോഗ്യപരിരക്ഷയ്ക്ക് മുൻഗണന നൽകാനും സമയോചിത പരിശോധനയിലൂടെ രോഗനിർണയം ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ദേശീയ ബ്രെസ്റ്റ്-ബൗവൽ കാൻസർ സ്ക്രീനിംഗ് പ്രോഗ്രാമായ ‘Screen for Life’ ഖത്തറിന്റെ ദേശീയ കാൻസർ പ്രോഗ്രാമിന്റെയും 2011-2016 ദേശീയ ആരോഗ്യ തന്ത്രത്തിന്റെയും ഭാഗമാണ്.ഒക്ടോബർമാസമൊട്ടാകെ രാജ്യവ്യാപകമായി നടക്കുന്ന കാമ്പെയ്ൻ, മാധ്യമങ്ങളോടൊപ്പം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും പ്രയോജനപ്പെടുത്തും. വിമൻസ് വെൽനെസ് ആൻഡ് റിസർച്ച് സെന്റർ, സ്നൂനു, ഖത്തർ മ്യൂസിയംസ്, ഗൾഫ് സെന്റർ ഫുഡ് സ്റ്റഫ് (അൽ ഷമാൽ വാട്ടർ) തുടങ്ങിയ നിരവധി സംഘടനകളുമായി സഹകരിച്ചാണ് പ്രവർത്തനം.
ഖത്തറിലെ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാൻസർ ബ്രെസ്റ്റ് കാൻസറാണ്. എന്നാൽ പ്രാരംഭഘട്ടത്തിൽ രോഗം കണ്ടെത്തിയാൽ ചികിത്സാ വിജയം 100 ശതമാനത്തോളം ഉയരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
“45 മുതൽ 69 വരെ പ്രായമുള്ള, കഴിഞ്ഞ മൂന്ന് വർഷമായി മാമോഗ്രാം നടത്തിയിട്ടില്ലാത്ത, ലക്ഷണങ്ങളൊന്നുമില്ലാത്ത എല്ലാ സ്ത്രീകളും – പൗരന്മാരും പ്രവാസികളുമെല്ലാം – നിർബന്ധമായും സ്ക്രീനിംഗിൽ പങ്കെടുക്കണം. പരിശോധനയ്‌ക്ക് 8001112 / 40277770 നമ്പറിൽ ബന്ധപ്പെടാമെന്ന്ഡയറക്ടർഡോ. ഷൈഖ അബൂ ഷൈഖ പറഞ്ഞു.
രാജ്യത്ത് മുവൈതർ, ലൈബൈബ്, റൗദത് അൽ ഖൈൽ, അൽ വഖ്‌റ എന്നീ നാല് ഹെൽത്ത് സെന്ററുകളിലാണ് സ്ക്രീനിംഗ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്.
“അവബോധമാണ് ബ്രെസ്റ്റ് കാൻസറിനെതിരായ പോരാട്ടത്തിന്റെ ആദ്യപടി. സ്ത്രീകളെ അറിവിൽ ശക്തിപ്പെടുത്തുകയും, സ്ഥിരമായ പരിശോധനയിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് നമ്മുടെ ലക്ഷ്യമെന്നും ഡോ. ഷൈഖ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img