10:38am 13 November 2026
NEWS
ഭക്ഷ്യവിഷബാധ കേസുകൾ ഉടനടി റിപ്പോർട്ട് ചെയ്യണം: ആരോഗ്യ സ്ഥാപനങ്ങൾക്കും ഘടകങ്ങൾക്കും കർശന നിർദ്ദേശവുമായി ഖത്തർ ആരോഗ്യ മന്ത്രാലയം
06/08/2026  11:00 AM IST
nila
ഭക്ഷ്യവിഷബാധ കേസുകൾ ഉടനടി റിപ്പോർട്ട് ചെയ്യണം: ആരോഗ്യ സ്ഥാപനങ്ങൾക്കും ഘടകങ്ങൾക്കും കർശന നിർദ്ദേശവുമായി ഖത്തർ ആരോഗ്യ മന്ത്രാലയം

ദോഹ: രാജ്യത്ത് ഭക്ഷ്യവിഷബാധ (Food Poisoning) സംശയിക്കുന്നതോ സ്ഥിരീകരിക്കുന്നതോ ആയ കേസുകൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യണമെന്ന് എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും കർശന നിർദ്ദേശം നൽകി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH). ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത്‌കെയർ പ്രൊഫഷൻസ് (DHP) ആണ് ഇത് സംബന്ധിച്ച സർക്കുലർ (No. DHP/2026/26) പുറപ്പെടുവിച്ചത്.
​രോഗനിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ നടപടി.ഭക്ഷ്യവിഷബാധ സംശയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്താൽ ഉടനടി, അല്ലെങ്കിൽ പരമാവധി 24 മണിക്കൂറിനുള്ളിൽ അധികൃതരെ വിവരമറിയിക്കണം.അസുഖം സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തി Saves എന്ന ഇലക്ട്രോണിക് റിപ്പോർട്ടിംഗ് സിസ്റ്റം വഴിയാണ് വിവരങ്ങൾ സമർപ്പിക്കേണ്ടത്.അന്വേഷണങ്ങൾക്കായി എത്തുന്ന ദ്രുത പ്രതികരണ ടീമുകളുമായി (Rapid Response Teams) ആരോഗ്യ കേന്ദ്രങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.പകർച്ചവ്യാധി തടയൽ, ഭക്ഷ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് നിയമപരമായ ബാധ്യതയാണ്. വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും.രോഗബാധ നേരത്തെ കണ്ടെത്താനും, വ്യാപനം തടയാനും, പൊതുജനാരോഗ്യം സംരക്ഷിക്കാനും കൃത്യസമയത്തുള്ള റിപ്പോർട്ടിംഗ് അത്യന്താപേക്ഷിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് cdc@moph.gov.qa എന്ന ഇമെയിൽ വിലാസത്തിൽ ഹെൽത്ത് പ്രൊട്ടക്ഷൻ ആന്റ് കമ്മ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img