09:43am 09 November 2026
NEWS
ന്യൂക്ലിയർ എഞ്ചിനീയറിംഗിൽ സ്കോളർഷിപ്പുമായി ഖത്തർ വിദ്യാഭ്യാസം മന്ത്രാലയം; പഠനത്തിനൊപ്പം സർക്കാർ ജോലിയും
24/07/2026  04:40 PM IST
nila
ന്യൂക്ലിയർ എഞ്ചിനീയറിംഗിൽ സ്കോളർഷിപ്പുമായി ഖത്തർ വിദ്യാഭ്യാസം മന്ത്രാലയം; പഠനത്തിനൊപ്പം സർക്കാർ ജോലിയും

​ദോഹ:തന്ത്രപ്രധാനമായ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ സ്വദേശി പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി ന്യൂക്ലിയർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ പുതിയ സ്കോളർഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ച് ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം (MoEHE). വിദേശ രാജ്യങ്ങളിലെ സൗജന്യ പഠനത്തോടൊപ്പം ഖത്തർ സർക്കാരിൽ ഉന്നത തസ്തികയിൽ ജോലിയും വാഗ്ദാനം ചെയ്യുന്നതാണ് ഈ പദ്ധതി.
​പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC), സിവിൽ സർവീസ് സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ എന്നിവയുമായി സഹകരിച്ച്, 2026-27 അധ്യയന വർഷത്തേക്കുള്ള ഗവൺമെന്റ് ആൻഡ് എക്സ്റ്റേണൽ സ്കോളർഷിപ്പ് പ്രോഗ്രാമിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഊർജ്ജം, പരിസ്ഥിതി, അത്യാധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ രാജ്യത്തിന്റെ ഭാവി ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തിയുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.ജൂലൈ 1-ന് ആരംഭിച്ച അപേക്ഷാ നടപടികൾ ഓഗസ്റ്റ് 15 വരെ തുടരും. ഗവൺമെന്റ് സ്കോളർഷിപ്പ് പ്ലാറ്റ്‌ഫോം (Government Scholarship Platform) വഴി ഓൺലൈനായി അപേക്ഷിക്കാം. മന്ത്രാലയം അംഗീകരിച്ച സർവ്വകലാശാലകളുടെ പട്ടികയും മറ്റ് യോഗ്യതകളും പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
മിടുക്കരായ വിദ്യാർത്ഥികളെ ഈ തന്ത്രപ്രധാന മേഖലയിലേക്ക് ആകർഷിക്കുന്നതിനായി വൻ ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സ്കോളർഷിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ തന്നെ വിദ്യാർത്ഥികളെ ഗ്രേഡ് 9 തസ്തികയിൽ നേരിട്ട് നിയമിക്കും. കൂടാതെ, യൂണിവേഴ്സിറ്റി പഠനകാലയളവ് സർവീസ് കാലയളവായി പരിഗണിക്കുകയും ചെയ്യും. പഠനകാലത്ത് ക്രമമായ ശമ്പളത്തിന് പുറമെ പ്രതിമാസ സ്കോളർഷിപ്പ് അലവൻസും ലഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img