NEWS
ന്യൂക്ലിയർ എഞ്ചിനീയറിംഗിൽ ഉപരിപഠന സ്കോളർഷിപ്പുമായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം
13/08/2026 02:00 PM IST
nila

ദോഹ: ഖത്തറിലെ നാഷണൽ കേഡറുകൾക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി ആദ്യമായി ന്യൂക്ലിയർ എഞ്ചിനീയറിംഗ് (Nuclear Engineering) മേഖലയിൽ വിദ്യാർത്ഥികൾക്ക് ഉപരിപഠന സ്കോളർഷിപ്പ് നൽകുന്നു. ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം, സിവിൽ സർവീസ് വികസന ബോർഡ്, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നിവ സംയുക്തമായാണ് പദ്ധതി സംഘടിപ്പിക്കുന്നത്.
ബ്രിട്ടൺ, യു.എസ്.എ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ മുൻനിര അംഗീകൃത സർവകലാശാലകളിലാണ് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനാവസരം ലഭിക്കുക. പഠനത്തിന് ശേഷം നേരിട്ട് ജോലി ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 15 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










